ചൈനയിലെ വീട്ടുടമസ്ഥന്റെ ക്രൂരതകള്‍ ഹിറ്റ്‌ലറെ തോല്‍പ്പിക്കും; മോഷണ ശ്രമത്തിനിടെ പിടിയിലായ യുവാവിനെ വിവസ്ത്രനാക്കി മരത്തില്‍കെട്ടിയിട്ട് മര്‍ദിച്ചു; സ്വകാര്യ ഭാഗങ്ങളില്‍ പരുക്കേല്‍പ്പിച്ചു

ഷാങ്ഹായ്: വീടിനുളളില്‍ അതിക്രമിച്ചു കയറി പണം മോ്ഷ്ടിക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടിയ വീട്ടുടമ വിവസ്ത്രനാക്കി പൊതുസ്ഥലത്തെ മരത്തില്‍ കെട്ടിയിട്ടു. അടിവസ്ത്രം മാത്രം ധരിച്ച് മരത്തില്‍ മണിക്കൂറുകളോളം കിടന്ന യുവാവിനെ ക്രൂരമര്‍ദനത്തിനും വിധേയനാക്കി. വീട് കുത്തിക്കുറക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ ഇയാളുടെ ശരീരത്തില്‍ കുത്തിയിറക്കുകയും ചെയ്താണ് വീട്ടുടമ ക്രൂരത കാട്ടിയത്.
സൗത്ത് ചൈനയിലെ ചൈന്‍ വില്ലേജില്‍ ഗാങ്ഗായ് പ്രൊവിന്‍സില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവങ്ങള്‍. സൗത്ത് ചൈനയിലെ ഒരു വീട്ടില്‍ കയറി പണവും സ്വര്‍ണാഭരങ്ങളും മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വീട്ടുടമയുടെ പിടിയിലാകുകയായിരുന്നു. പിടിയിലായ യുവാവിനെ വീട്ടിനുള്ളില്‍ നിന്നു തന്നെ മര്‍ദിച്ചാണ് പുറത്തിറക്കിയത്.
ഒന്നരകിലോമീറ്ററോളം ഇയാളെ മര്‍ദിച്ചു നടത്തിയ വീട്ടുടമ നഗരമധ്യത്തിലെ മരത്തില്‍ യുവാവിനെ കെട്ടിയിട്ടു. ഇവിടെയും മര്‍ദനം തുടര്‍ന്ന ശേഷം ഇയാളുടെ കയ്യിലുണ്ടായിരുന്ന മോഷണ ഉപകരണങ്ങള്‍ പ്രതിയുടെ ശരീരത്തില്‍ പലയിട്ത്തായി കുത്തിയിറക്കി. കയ്യിലുണ്ടായിരുന്ന രണ്ടു പ്ലെയറുകള്‍ ഇയാളുടെ കഴുത്തിലും, ചങ്കിലുമായി അമര്‍ത്തിപിടിപ്പിച്ചു. ചെവിയിലും തലമുടിയിലുമായി ഇരുമ്പുകട്ടകള്‍ കെട്ടിതൂക്കി. പ്രതിയായ യുവാന്റെ സ്വകാര്യ ഭാഗങ്ങളെലെല്ലാം പ്ലെയര്‍ ഉപയോഗിച്ചു അമര്‍ത്തിയതായും ദൃക്‌സാക്ഷികളില്‍ ഒരാള്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഇയാളുടെ വസ്ത്രം വലിച്ചു കീറിയ ശേഷം കൈകള്‍ പിന്നിലേയ്ക്കാക്കി മരത്തില്‍ കെട്ടിയിട്ടു. അടിവസ്ത്രം മാത്രം ധരിച്ചു കിടന്ന യുവാവിനെ മണിക്കൂറുകള്‍ക്കു ശേഷം എത്തിയ നാട്ടുകാരില്‍ ആരോ ആണ് രക്ഷപെടുത്തിയത്.

Top