ഇസ്ളാമിസ്റ്റ് സംഘം തട്ടിക്കൊണ്ട് പോയ ക്രൈസ്തവ പെണ്‍കുട്ടിയെ മോചിപ്പിച്ചു…

കെയ്റോ: ഈജിപ്തില്‍ മൂന്നു മാസങ്ങൾക്ക് മുൻപ് ഇസ്ളാമിക സംഘം തട്ടികൊണ്ടു പോയി മതം മാറ്റിയ കോപ്റ്റിക്ക് ക്രിസ്ത്യൻ പെൺകുട്ടിയെ മോചിപ്പിച്ചു. മർലിന്‍ എന്ന പെണ്‍കുട്ടിയെ ജൂൺ 28‌നാണ് ഇസ്ലാമികവാദികള്‍ തട്ടിക്കൊണ്ടുപോയത്. സെപ്റ്റംബർ 30ന് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരിന്നു. നേരത്തെ മർലിന്‍ മതം മാറിയതായി അറിയിച്ച് സംഘം വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാൽ മകളെ നിർബന്ധിതമായി മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ ഹന്ന അസീസ് ഷുക്രല്ല പോലീസിൽ പരാതി നല്‍കുകയായിരിന്നു.

മർലിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഈജിപ്ഷ്യൻ അധികാരികൾക്കും അവര്‍ നിവേദനം നല്കിയിരുന്നു. ഒടുവില്‍ മർലിനെ റമദാൻ നഗരത്തില്‍ കണ്ടെത്തുകയായിരിന്നു. തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നതായും മർലിന്റെ തിരിച്ചു വരവിൽ ദൈവത്തിനു നന്ദിപറയുന്നതായും ഇടവക വികാരി ഫാ.ബോട്രസ് ഖാലഫ് വേൾഡ് വാച്ച് മോണിറ്ററിനോട് പറഞ്ഞു. തിരികെ വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ മർലിന്‍. മോചനത്തിൽ നിര്‍ണ്ണായകമായ ഇടപെടല്‍ നടത്തിയ പോലീസുകാരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇസ്ലാമിക സംഘടനകളുടെ ലക്ഷ്യം കോപ്റ്റിക് ക്രൈസ്തവ പെൺകുട്ടികളാണെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരിന്നു. കോപ്റ്റിക്ക് പെൺകുട്ടികളെ കാണാതാകുന്നതിനു പിന്നിൽ സലഫി സംഘത്തിന്റെ പ്രവര്‍ത്തനമാണെന്നു വേൾഡ് വാച്ച് മോണിറ്റർ അടുത്തിടെയാണ് റിപ്പോർട്ട് ചെയ്തത്. ശൃംഖലയായി പ്രവർത്തിക്കുന്ന സംഘം, ക്രൈസ്തവനാകാൻ താത്പര്യം പ്രകടിപ്പിച്ച് പെൺകുട്ടികളെ സമീപിക്കും. വീട്ടുകാരെ എതിർത്ത് അവർക്കൊപ്പം ഇറങ്ങിപ്പോകുന്നവർ അവരുടെ വലയിലാണ് ചെന്നെത്തുന്നത്.

തുടർന്ന് നിർബന്ധിതമായി ഇസ്ലാം മതത്തിൽ ചേർത്ത് രഹസ്യവിവാഹം നടത്തി താമസിപ്പിക്കുകയാണ് പതിവ്. ഇതിനായി ഈജിപ്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്തിട്ടുണ്ടെന്നു തട്ടികൊണ്ടുപോകലിന് പിന്നില്‍ നേരത്തെ പ്രവര്‍ത്തിച്ചിരിന്ന ഒരാള്‍ വേൾഡ് വാച്ച് മോണിറ്ററിനോട് വെളിപ്പെടുത്തിയിരിന്നു.

Top