ലൗ ജിഹാദിനെതിരെ ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ തുടങ്ങിയ രജ്ഞിത്ത് എബ്രഹാമിനെതിരെ പടയൊരുക്കം; ആത്മഹത്യ ചെയ്‌തെന്നും കുപ്രചരണം

കൊച്ചി: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗജീഹാദിലുടെ മതം മാറ്റുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഹെല്‍പ്പ് ലൈന്‍ തുടങ്ങിയ യുാവാവിനെ സോഷ്യല്‍ മീഡിയയില്‍ നിരന്തരമായ വേട്ടയാടല്‍.

ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ തുടങ്ങിയ രഞ്ജിത് എബ്രഹാമിനെയാണ് മാനസികമായി തകര്‍ക്കുന്ന തരത്തില്‍ ഒരു സംഘം കുപ്രചരണം നടത്തുന്നത്. ചതിക്കുഴിയില്‍ വീഴുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ രക്ഷിക്കുക എന്ന ദൗത്യവുമായായിയരുന്നു ബിജെപി പ്രവര്‍ത്തകനായ രജ്ഞിത്ത എബ്രഹാം ഹെല്‍പ്പ ലൈന്‍ തുടങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാമൂഹ്യ മാധ്യമങ്ങളിലൂടെ രഞ്ജിത് എബ്രഹാമിന്റെ മരണ വാര്‍ത്തപോലും പ്രചരിപ്പിക്കുന്നു. കൊലപാതകമാണോ ആത്മഹത്യയാണോ എന്നതാണ് സംശയം. ഇതിന് പുറമേ വമ്പന്‍ അപവാദ കഥകളും. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷ ശശികലയേയും ബന്ധപ്പെടുത്തിയാണ് അസംബന്ധ വാര്‍ത്തകള്‍.

ലോഡ്ജില്‍ ശശികലയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവനെ കൈയോടെ പിടികൂടിയെന്നാണ് വാര്‍ത്ത. ശശികലയുമായി സംഘടനാപരമായ സൗഹൃദം രഞ്ജിത്തിനുണ്ട്. ഇതിനിടെയെടുത്ത ഫോട്ടോയെ ദുരൂപയോഗം ചെയ്താണ് വ്യാജ പ്രചരണം. ഇതോടെ രഞ്ജിത് എബ്രഹാം മാനസികമായി തളരുകയാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് സഹായകമാകാന്‍ താന്‍ ചെയ്തത് തനിക്ക് പാരയായി എന്ന് തിരിച്ചറിയുന്നു. എങ്കിലും പിന്മാറാതെ മുന്നോട്ട് പോകാനാണ് തീരുമാനം.

തനിക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പൊലീസില്‍ രഞ്ജിത് പരാതി നല്‍കിയിട്ടുണ്ട്. ഫോണിലൂടേയും ഫെയ്സ് ബുക്കിലൂടേയും നിരവധി ഭീഷണി സന്ദേശങ്ങളും എ്ത്തുന്നു. മാനസികമായി തീര്‍ത്തും തളര്‍ത്തുന്നതാണ് ഇത്തരം ഫോണ്‍ കോളുകള്‍. ലൗ ജിഹാദിലൂടെ മറ്റ് മതത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ പരിവര്‍ത്തനം ചെയ്യുന്ന മുസ്ലിം സംഘടനകള്‍ക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തികാനുറച്ച് ചില ക്രൈസ്തവ സഭകള്‍ തീരുമാനിക്കുകയായിരുന്നു.

ജനസംഖ്യ ഉയര്‍ത്തുന്നതിനായി ഏത് മാര്‍ഗവും സ്വീകരിക്കുന്ന രീതിക്കെതിരെ പ്രവര്‍ത്തിക്കാനാണ് ഇത്തരമൊരു നീക്കം. ഇതിനായി ഹിന്ദു ഹെല്‍പ് ലൈന്‍ എന്ന ആശയത്തിന് സമാനമായി ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമായി നടക്കുകയാണ്. സംഘപരിവാര്‍ സംഘടനകളാണ് ഹിന്ദു ഹെല്‍പ് ലൈനിന് നേതൃത്വം നല്‍കുന്നത്. ഈ മാതൃക രഞ്ജിത്തും കൂട്ടരും സ്വീകരിച്ചതാണ് ഇപ്പോള്‍ ഉയരുന്ന എതിര്‍പ്പിന് കാരണം.

മറ്റ് മതങ്ങളില്‍ നിന്നും പരിവര്‍ത്തനം ചെയ്ത് വരുന്നവരെ വിവാഹം ചെയ്യാന്‍ താല്‍പര്യമുള്ള മുസ്ലിം യുവാക്കള്‍ ഉണ്ടെന്ന് പ്രലോഭനങ്ങളിലുള്‍പ്പടെ വീഴ്ത്തിയാണ് വിവാഹം നടത്തുന്നതും പിന്നീട് ഇവരുടെ ജീവിതം തന്നെ ദുരിത കയത്തിലായി മാറുന്നതും. സിറിയന്‍ ഇന്‍ഡിപെന്‍ഡന്റ് ഓര്‍ത്തഡോക്സ് സഭയും ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ചയും സഹകരിച്ചാണ് ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്.

ഇന്‍ഡിപെന്‍ഡന്റ് ഓര്‍ത്തഡോക്സ് സഭ ബിഷപ്പ് മാത്യുംസ് മാര്‍ ഗ്രിഗോറിയസിനെ മുഖ്യ രക്ഷാധികാരിയാക്കിയാണ് സഭയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. ന്യൂനപക്ഷ മോര്‍ച്ച മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന രഞ്ജിത് എബ്രഹാം തോമസ് കണ്‍വീനറുമായി. സോഷ്യല്‍ മീഡിയ കൈയടിയോടെയാണ് ഇതിനെ വരവേറ്റത്. ഇതോടെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച രഞ്ജിത്തിനെതിരെ തെറിവിളിയും ഭീഷണിയും ഉയര്‍ത്തുന്നത്. ക്രിസ്ത്യന്‍ ഹെല്‍പ് ലൈനിനെ മുളയിലെ നുള്ളൂകയാണ് ഇവരുടെ ലക്ഷ്യം. ബിജെപി-ക്രൈസ്തവ കൂട്ടായ്മയുടെ വിത്ത് വിതയ്ക്കാനുള്ള ശ്രമത്തെ ചെറുക്കാന്‍ കൂടിയാണ് ഇത്.

നിരപരാധികളായ സാധു പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്യുകയും ഭാവിയില്‍ ഒരാള്‍ക്കും വിട്ടു പോരാനാവാത്ത ചതിക്കുഴികളില്‍ ചാടിക്കുകയും ചെയ്യുന്ന മുസ്ലിം മതമൗലിക വാദികളെ വളരെ കരുതലോടെ വേണം കാണാനെന്നും ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ വിശദീകരിച്ചിരുന്നു.

ഇതിന്റെ ഇരകളാവുന്ന പെണ്‍കുട്ടികള്‍ പ്രണയത്തിന്റെയും വിവാഹത്തിന്റെയും ലൗ ജിഹാദിന്റെയും പുറകിലെ ഉദ്ദേശ്യങ്ങള്‍ വളരെ വൈകിയാണ് തിരിച്ചറിയുന്നത്.
ഉടന്‍ തന്നെ വളരെ കയ്പേറിയ ജീവിത പരീക്ഷണങ്ങളിലൂടെയും മരണതുല്യമായ യാതനകളിലൂടെയും ഇവര്‍ക്ക് കടന്നുപോകേണ്ടി വരും. അപ്പോഴാണ് ഇവരുടെ ഭര്‍ത്താവ് എന്ന് പറയുന്നവരുടെ യഥാര്‍ത്ഥ മുഖം അവര്‍ മനസ്സിലാക്കുന്നത്.

Top