മക്കള്‍ ഇപ്പോള്‍ പഠിക്കട്ടെ….മകന്‍ ആര്യന്റെ സിനിമാ അരങ്ങേറ്റം നിഷേധിച്ച് ഷാരൂഖ് ഖാന്‍

മകന്‍ ആര്യന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് ഷാരൂഖ് ഖാന്‍. ആര്യന്‍ സിനിമയിലേക്ക് വരുന്നതായി ചില വാര്‍ത്തകള്‍ കണ്ടെന്നും എന്നാല്‍ അതൊന്നും സത്യമല്ലെന്നും ഷാരൂഖ് പറഞ്ഞു.

ആര്യനും സുഹാനയും അബ്‌റാമും ഇപ്പോള്‍ പഠിക്കുകയാണ്. ആര്യനും സുഹാനയ്ക്കും സിനിമ ഇഷ്ടമാണ്. എന്നാല്‍ സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നതിന് മുന്‍പായി ഞാന്‍ അഭിനയിക്കുന്ന സിനിമ സെറ്റില്‍ വരണമെന്നും സിനിമയെന്ന പ്രോസസിനെ കുറിച്ച് പഠിക്കുകയും വേണമെന്നാണ് എനിക്ക് പറയാനുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അത് നല്ലതാണ്. എന്നാല്‍ അവര്‍ക്ക് സിനിമ എന്ന മേഖല താത്പര്യമില്ലെങ്കില്‍ അതില്‍ തുടര്‍ന്ന് പോകാന്‍ കഴിയില്ല.എന്തുതന്നെയായാലും അവര്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയ ശേഷം മാത്രം സിനിമലോകത്തേക്ക് പ്രവേശിച്ചാല്‍ മതിയെന്നാണ് തന്റെ അഭിപ്രായമെന്നും ഷാരൂഖ് പറയുന്നു.

എന്റെ മൂന്ന് മക്കളും പഠിക്കുകയാണ്. അവര്‍ അവരുടെ ബിരുദങ്ങള്‍ പൂര്‍ത്തിയാക്കട്ടെ. ആര്യന്‍ ഇപ്പോള്‍ ടിവി കോഴ്‌സ് ചെയ്യുന്നുണ്ട്. സുഹാന അവളുടെ ബിരുദം ലണ്ടനിലോ അമേരിക്കയിലോ പൂര്‍ത്തിയാക്കാനാണ് ആഗ്രഹിക്കുന്നത്.അടിസ്ഥാന വിദ്യാഭ്യാസം നേടിയ ശേഷം മാത്രം സിനിമ അഭിനയത്തെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നും ഷാരൂഖ് പറയുന്നു.

ഭാവിയില്‍ തന്റെ ഇളയ മകന്‍ അബ്‌റാമും ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യയും ബോളിവുഡ് ചിത്രങ്ങളില്‍ നായികാനായകന്മാരായി എത്തുമെന്ന് ഷാരൂഖ് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു

Top