പാലിയേക്കര ടോള്‍പ്ലാസ,വിവാദമൊഴിയുന്നില്ല.സൗജന്യപാസ് ചോദിച്ച യുവാവിനെ പുതുക്കാട് സിഐ ഭീഷണിപ്പെടുത്തിയതായി പരാതി,

തൃശൂര്‍:ടോള്‍ പാസ് അനുവദിക്കുന്ന വിഷയത്തില്‍ അധികൃതര്‍ക്കെതിരെ പരാതി നല്‍കിയ യുവാവിന് ഭീഷണി.പുതുക്കാട് സിഐ എന്‍ മുരളീധരന്‍ തന്നെ ഭീഷണിപ്പെടുത്തിയതായി കാണിച്ച് ചെങ്ങാലൂര്‍ സ്വദേശി നീലങ്ങാട്ട് ഗോപകുമാറാണ് റേഞ്ച് ഐ ജിക്ക് പരാതി നല്‍കിയത്.

 

പാലിയേക്കര ടോള്‍പ്ലാസക്ക് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന വാഹന ഉടമകള്‍ക്കായുള്ള യാത്രാ പാസിന് അപേക്ഷിച്ച ഗോപകുമാറിനെ പുതുക്കാട് സി ഐ മുരളീധരന്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.സൗജന്യ പാസ് അനുവധിക്കുന്നതിന് കാര്യമായ കാലതാമസം വരുന്നുണ്ടെന്നും സമയപരിധി തീര്‍ന്ന യാത്രക്കാരില്‍ നിന്നും ടോള്‍ വാങ്ങുന്നുവെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി.പരാതി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ പുതുക്കാട് സ്റ്റേഷനിലേക്ക് ഗോപകുമാറിനെ സിഐ വിളിച്ച് വരുത്തി.സ്റ്റേഷനിലെത്തിയ തന്നോട് ടോള്‍പ്ലാസയില്‍ പോയി പാസ് വാങ്ങിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

പരാതിയെ കുറിച്ച്ചോദിച്ചപ്പോള്‍ സിഐ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് റേഞ്ച് ഐജിയ്ക്ക് നല്‍കിയപരാതിയില്‍ പറയുന്നു.ഇനിയും പരാതിയുമായി വന്നാല്‍ ടോള്‍പ്ലാസയില്‍ അതിക്രമം കാണിച്ചുവെന്നും സ്ത്രീജീവക്കാരോട് മോശമായി പെരുമാറിയെന്നും കാണിച്ച് കേസെടുക്കുമെന്നും സിഐ പറഞ്ഞതായാണ് ആക്ഷേപം.ടോള്‍പാസ് അനുവദിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും കാലതാമസമുണ്ടാകുന്നുവെന്ന ടോള്‍പ്ലാസ അധികൃതരുടെ അറിയിപ്പിനെതിരെ ഗോപകുമാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു.

 

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചാലക്കുടി ഡിവൈഎസ്പി രാവീന്ദ്രന്‍ ടോള്‍ കൊടുക്കാത്ത വാഹന യാത്രികരെ തടഞ്ഞു നിര്‍ത്തുന്നതും ധാര്‍മ്മികതയുടെ പേരില്‍ ടോള്‍ കൊടുത്തുകൂടെ എന്ന് ഉപദേശിക്കുന്ന വീഡിയോ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് വാര്‍ത്തയായി നല്‍കിയതും വിവാദമായിരുന്നു.ഡിവൈഎസ്പിരവീന്ദ്രനെതിരെ കഴിഞ്ഞ ദിവസം റേഞ്ച് ഐജി റിപ്പോര്‍ട്ടും നല്‍കിയിരുന്നു.എന്നാല്‍ ഗോപകുമാറിനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പാസ് അനുവദിക്കേണ്ടത് ടോള്‍പ്ലാസയാണെന്നണ് താന്‍ പറഞ്ഞതുമെന്ന് സിഐ മുരളീധരന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

Top