കൊച്ചി: സമീപകാലത്തൊന്നും ഒരു മന്ത്രിക്കെതിരെ പോലും നടത്താത്തയത്ര രൂക്ഷവിമര്‍ശനമാണ് മന്ത്രി കെ.എം. മാണിക്കെതിരെ ഹൈക്കോടതി ഇന്ന് നടത്തിയത്. കോടതയില്‍ നിന്ന് ഇത്തരമൊരു വിമര്‍ശനം വന്നതോടെ കോണ്‍ഗ്രസില്‍ നിന്ന് മാണിയുടെ രാജിക്കായി മുറവിളികള്‍ പരസ്യമായി ഉയര്‍ന്നു തുടങ്ങി. ഗ്രൂപ്പുകള്‍ക്ക് അതീതമായി നേതാക്കന്മാര്‍ മാണിയുടെ രാജി ആവിശപ്പെടുകയാണ്. മാണിയുടെ രാജിക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെടണമെന്നു വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. രാജിവച്ചില്ലെങ്കില്‍ നേതൃത്വത്തെ തിരുത്താന്‍ ഇടപെടുമെന്നു സതീശന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ഉചിതമായ തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി കെ.എന്‍.എ. ഖാദര്‍ പറഞ്ഞു. മാണി അടിയന്തരമായി രാജിവയ്ക്കണമെന്നു ടി.എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു. മന്ത്രി മാണി രാജിവയ്ക്കണമെന്നു കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറും ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസും മാണിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്.