കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസ് ബിജെപിയിലേക്ക്‌.അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.കോൺഗ്രസ് തകർച്ച തുടരുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസ് ബിജെപിയിലേക്കെന്ന് സൂചന.വിജയന്‍ തോമസ് ദില്ലിയില്‍ വച്ച് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസിലെ അവഗണനയാണ് ബിജെപിയിലേക്ക് പോകാന്‍ വിജയന്‍ തോമസിനെ പ്രേരിപ്പിച്ചതെന്നാണ് വിവരങ്ങള്‍.കോൺഗ്രസ് നേതാവ് ജി രാമന്‍നായര്‍ക്കും മുന്‍ പ്രമീളാദേവിക്കും പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കെന്ന് സൂചനയാണ് ഇതിലൂടെ പുറത്ത് വരുന്നത്   കോവളത്ത് നിന്നുള്ള കെപിസിസി അംഗമായ വിജയന്‍ തോമസ് ഡല്‍ഹിയിലെത്തിയാണ് ബിജെപി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.എന്നാല്‍ ആര്‍ക്കും ഇതുവരെ ഒരു ഉറപ്പ് നല്‍കിയിട്ടില്ലെന്ന് വിജയന്‍ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ച നടത്തിയതിനു പിന്നാലെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും ശ്രമം തുടങ്ങി.

വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും വിജയന്‍ തോമസ് പറഞ്ഞു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമാണ് വിജയന്‍ തോമസ്.ഒരു ജേര്ണലിസ്റ്റിന്റെ കഴിവുകൾ കാട്ടിത്തുടങ്ങേണ്ടെ .എന്താണിത് .പുതിയ -സ്വന്തമായ വാർത്തകൾ കണ്ടുപിടിക്കൂ . കെടിഡിസി മുന്‍ ചെയര്‍മാന്‍ വിജയന്‍ തോമസ് ബിജെപിയില്‍ ചേരുമെന്നാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയന്‍ തോമസ് ദില്ലിയിലെത്തി അമിത് ഷായെ കണ്ടു. ഇക്കാര്യം വിജയന്‍ തോമസിനെ ഉദ്ധരിച്ച് തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.bjp kerala

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് അടുത്തിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ജനപക്ഷം നേതാവ് പിസി ജോര്‍ജ് നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ശ്രീധരന്‍ പിള്ള ഇക്കാര്യം ആവര്‍ത്തിച്ചത്. അതിനിടെ കെ സുരേന്ദ്രന്റെ മോചനം ആവശ്യപ്പെട്ടുള്ള സമരത്തില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തതും വിവാദമായിട്ടുണ്ട്.ശബരിമല വിവാദവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളില്‍ ഭിന്നത രൂക്ഷമാണെന്നാണ് വിവരം. ഇക്കാര്യത്തില്‍ പരിഹാരം കാണാനും സമരം ശക്തമാക്കാനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലേക്ക് വരുന്നുണ്ട്. അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടെ ചില പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം.

ഈ വിവരം പുറത്തുവന്നതിന് പിന്നാലെയാണ് കെപിസിസി ഭാരവാഹിയായിരുന്ന വിജയന്‍ തോമസ് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. നേരത്തെ വിജയന്‍ തോമസ് ബിജെപിയിലേക്ക് എന്ന അഭ്യൂഹം പരന്നിരുന്നു. വിജയന്‍ തോമസിന്റെ ഭാഗത്തുനിന്ന് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ചില നീക്കങ്ങളുമുണ്ടായിരുന്നു. അമിത്ഷായുമായി വിജയന്‍ തോമസ് ദില്ലിയിലെത്തി ചര്‍ച്ച നടത്തി. ചര്‍ച്ച നടത്തിയതുകൊണ്ട് ബിജെപിയില്‍ ചേരുമെന്ന് അര്‍ഥമില്ല. ചര്‍ച്ചകള്‍ നടക്കുകയാണ്. താന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് വിജയന്‍ തോമസ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ശ്രീധരന്‍ പിള്ളയുമായി ബന്ധം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരുന്ന പ്രഖ്യാപനം ഉടനെ ഉണ്ടാകുമത്രെ. അമിത് ഷാ കേരളത്തില്‍ എത്തുമ്പോള്‍ വിജയന്‍ തോമസ് ഔദ്യോഗികമായി ബിജെപി അംഗത്വം എടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീധരന്‍ പിള്ളയുമായി തനിക്ക് അടുത്ത ബന്ധമാണ്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീധരന്‍ പിള്ള മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും വിജയന്‍ തോമസ് പറഞ്ഞു. സേവാഭാരതിയുടെ പരിപാടിയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജയ്ഹിന്ദ് ടിവിയുടെ ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവാണ് വിജയന്‍ തോമസ്. നേരത്തെ സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമായിരുന്നു. പരിപാടിയില്‍ പങ്കെടുക്കുക മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു.vijayan-thomas

എന്‍ആര്‍ഐ വ്യവസായി സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്തതിന് വിജയന്‍ തോമസിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി തലത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. തൊട്ടുപിന്നാലെ ബിജെപി നിയന്ത്രണത്തിലുള്ള ചാനലിന് വിജയന്‍ തോമസ് അഭിമുഖം നല്‍കിയതും വിവാദമായിരുന്നു. എന്‍ആര്‍ഐ വ്യവസായിയായ വിജയന്‍ തോമസിന് 2011ലെ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കാതിരുന്നത് വിവാദമായിരുന്നു.

കോണ്‍ഗ്രസ് വിജയന്‍ തോമസിന് മതിയായ രീതിയില്‍ പരിഗണിച്ചില്ലെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്. ശബരിമല വിവാദം കത്തിനില്‍ക്കവെയാണ് കെപിസിസി ഭാരവാഹി ആയിരുന്ന രാമന്‍ പിള്ള കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ശബരിമല വിഷയത്തില്‍ ബിജെപി നിലപാടാണ് ശരി എന്നായിരുന്നു രാമന്‍ പിള്ള പറഞ്ഞത്. പിസി ജോര്‍ജ് കൂടെ ശബരിമല വിഷയത്തിലെ സമരവുമായി ബന്ധപ്പെട്ട് തന്നെയാണ് പിസി ജോര്‍ജ് എംഎല്‍എ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫും യുഡിഎഫും എടുക്കുന്ന തീരുമാനങ്ങളോട് യോജിപ്പില്ലെന്ന് പിസി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജോര്‍ജിന്റെ നിലപാടിനോട് ജനപക്ഷം പാര്‍ട്ടിയിലെ എല്ലാ നേതാക്കള്‍ക്കും യോജിപ്പില്ലെന്നാണ് വിവരം. തിരുവനന്തപുരത്ത് നേട്ടം മറ്റു പാര്‍ട്ടികളില്‍ നിന്നു കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് അടുത്തിടെ ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു. നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തിനിടയില്‍ സ്വാധീനമുള്ള നേതാവാണ് വിജയന്‍ തോമസ്. ഇദ്ദേഹം പാര്‍ട്ടിയില്‍ ചേരുന്നത് തിരുവനന്തപുരത്തെ തീരദേശമേഖലയില്‍ നേട്ടമാകുമെന്നാണ് ബിജെപി നേതാക്കളുടെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

വിജയന്‍ തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. കോവളത്ത് നിന്നുള്ള കെപിസിസി അംഗമായിരുന്നു വിജയന്‍ തോമസ്. ബിജെപി ഇദ്ദേഹത്തിന് ഒട്ടേറെ പദവികള്‍ വാഗ്ദാനം ചെയ്‌തെന്നാണ് വിവരം. സംസ്ഥാന വൈസ് പ്രസിഡന്റ് പദവിക്ക് പുറമെ, ദേശീയ നിര്‍വാഹക സമിതി അംഗം, മിസോറാമിന്റെ പാര്‍ട്ടി ചുമതല എന്നിവയും വാഗ്ദാനം ചെയ്തിട്ടുണ്ടത്രെ.ബിജെപിയുമായി ചര്‍ച്ച നടത്തിയ കാര്യം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിജയന്‍ തോമസ് അറിയിച്ചിരുന്നു. രമേശ് ചെന്നിത്തലയോട് ഇടപെടാന്‍ നേതൃത്വം ആവശ്യപ്പെട്ടു. ചെന്നിത്തല ചര്‍ച്ച നടത്തുകയും ചെയ്തു. ശേഷം വിജയന്‍ തോമസ് അന്തിമ നിലപാട് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടില്ല. എപ്പോള്‍ ചേരും ഈ മാസം പത്തിന് അമിത് ഷാ കേരളത്തിലെത്തുമെന്നാണ് സൂചന. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ വരവ്. ഈ സന്ദര്‍ശനത്തിനിടെയാണ് വിജയന്‍ തോമസ് ബിജെപി അംഗത്വമെടുക്കുകയെന്ന സൂചനയാണ് ലഭിക്കുന്നത്. എപ്പോഴാണ് ബിജെപിയില്‍ ചേരുക എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

നേതാവ് അതേസമയം, ശബരിമല സമരവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി ജയിലില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ മോചനമാവശ്യപ്പെട്ട് കോഴിക്കോട് പ്രത്യേക പ്രതിഷേധ പരിപാടി നടന്നു. കെപിസിസി നിര്‍വാഹക സമിതി അംഗം പിഎം നിയാസ് പരിപാടിയില്‍ പങ്കെടുത്തത് വിവാദമായിട്ടുണ്ട്. ബിജെപി ബന്ധമുള്ള പരിപാടിയല്ല നടന്നത്. അതുകൊണ്ടുതന്നെ ബിജെപി നേതാക്കളാരും പങ്കെടുത്തിരുന്നുമില്ല.

Top