ന്യൂഡല്‍ഹി: നെഹ്രു കുടുംബത്തിൽ നിന്നും പ്രസിഡന്റ് വേണ്ട എന്ന രാഹുൽ പ്രിയങ്ക ഗാന്ധിയുടെ തീരുമാനം നടപ്പിൽ വരുത്തിയാൽ മുൻപ് മൻമോഹൻ സിംഗിനെ പ്രധാനമന്ത്രി ആക്കി ഭരണം നിയത്രിച്ച പോലെ പാർട്ടിയെയും നിയന്ത്രിക്കാൻ കൺട്രോളുള്ള ഒരു പ്രസിഡന്റിനെ കൊണ്ടുവരാൻ നീക്കം നടക്കുന്നു എന്ന സൂചനകൾ പുറത്ത് വരുന്നതിനിടെ കെ സി വേണുഗോപാലിനെ പ്രസിഡന്റ് ആക്കുമോ എന്നാണു എല്ലാവരും ഉറ്റു നോക്കുന്നത് .നെഹ്‌റുകുടുബത്തിന്റെ ഇഷ്ടക്കാരനായ വേണുഗോപാലിനെ ഡമ്മി പ്രസിഡന്റ് ആക്കും എന്ന് അണിയറ സംസാരം നടക്കുന്നുണ്ട് .
അതിനിടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് 23 നേതാക്കള്‍ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചു. പൂര്‍ണസമയ നേതൃത്വം വേണമെന്നാണ് കത്തിലൂടെ നേതാക്കള്‍ ആവശ്യപ്പെടുന്നതെന്നാണ് സൂചന.
പ്രവര്‍ത്തക സമിതി അംഗം മുകുള്‍ വാസ്‌നിക്, ജിതിന്‍ പ്രസാദ, മുന്‍ മുഖ്യമന്ത്രാമാരും കേന്ദ്രമന്ത്രിമാരുമായ ഭൂപീന്ദര്‍ സിംഹ് ഹൂഡ, രാജേന്ദര്‍ കൗര്‍ ഭട്ടല്‍, എം വീരമ്മ മൊയിലി, പൃഥ്വിരാജ് ചവാന്‍, പിജഡെ കുര്യന്‍, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ഡയോറ, മുന്‍ പിസിസി അധ്യക്ഷന്‍ രാജ് ബബ്ബര്‍, അരവിന്ദര്‍ സിംഗ് ലവ്‌ലി, കൗള്‍ സിംഗ് ഠാക്കൂര്‍, ഇഅഖിലേഷ് പ്രസാദ് സിംഗ്, കുല്‍ ദീപ് ശര്‍മ, യോഗേന്ദ്ര ശാസ്ത്രി, സന്ദീപ് ദീക്ഷിത് എന്നിവരാണ് കത്തില്‍ ഒപ്പുവെച്ച പ്രമുഖ നേതാക്കള്‍.
കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് ദേശീയ അനിവാര്യതയാണെന്ന് കത്തില്‍ ചൂണ്ടികാട്ടുന്നു. ഒപ്പം ഇത് ജനാധിപത്യത്തിന്റെ മുന്നോട്ട് പോക്കിനും ആവശ്യമാണ്. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കടുത്ത സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികളെ നേരിടുമ്പോള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയെകുറിച്ചും കത്തില്‍ വിശദീകരിക്കുന്നു.നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം നാളെ ചേരാനിരിക്കെയാണ് സോണിയഗാന്ധിക്ക് നേതാക്കൾ കത്തയച്ചത്.കേരളത്തിലെ നേതാക്കളായ ശശി തരൂര്‍, പി.ജെ കുര്യന്‍ എന്നിവർ കത്ത് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല നേരത്തെ കത്ത് നൽകിയിരുന്നു.പാര്‍ട്ടിയിലെ അധികാരം കേന്ദ്രീകരിക്കപ്പെടാതെ അധികാര വികേന്ദ്രീകരണം കൊണ്ടുവരണമെന്നും സംസ്ഥാന ഘടകങ്ങള്‍ ശക്തിപ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ബ്ലോക്ക് തലം മുതല്‍ വര്‍ക്കിങ് കമ്മിറ്റിവരെയുള്ള എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തണമെന്നും കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് ഉടന്‍ സംഘടിപ്പിക്കണമെന്നും നേതാക്കള്‍ കത്തിലൂടെ ആവശ്യപ്പെടുന്നു.
ബിജെപിയുടേയും സംഘപരിവാറിന്റേയും വര്‍ഗീയമായി ആളുകളെ ഭിന്നിപ്പിക്കേണ്ട അവസ്ഥ, സുരക്ഷിതത്വമില്ലായ്മ, ഭയത്തിന്റെ അന്തരീക്ഷം, സാമ്പത്തിക പ്രതിസന്ധി, പെരുകുന്ന തൊഴിലില്ലായ്മ, പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, അതിര്‍ത്തിയിലെ വെല്ലുവിളികള്‍, ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം, വിദേശ നയം തുടങ്ങിയ വിഷയങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നു. ഇത്തരം വിഷയങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ പ്രതികരണം നിരാശാജനകമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.