നോട്ട് നിരോധനം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി..!! 320 കോടി രൂപ മാറ്റി നല്‍കി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നോട്ട് അസാധുവാക്കലെന്ന് കോണ്‍ഗ്രസ്. ഇതിന്റെ തെളിവുകള്‍ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പുറത്തുവിട്ടു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് മുന്‍പ് വിദേശത്തുനിന്ന് മൂന്നു സീരിസില്‍ ഒരു ലക്ഷം കോടി വീതം വ്യാജ കറന്‍സികള്‍ അച്ചടിച്ച് എത്തിച്ചു. ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റിനല്‍കി.

വ്യോമസേനയുടെ വിമാനത്തില്‍ ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് ഇവ എത്തിച്ചതെന്ന് കാബിനറ്റ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് രാഹുല്‍ രത്രേക്കര്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച ഒളിക്യമറാ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് ഇതിന് തെളിവായി പുറത്തുവിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുല്‍ രതരേകര്‍ എന്ന ഉദ്യേഗസ്ഥനാണ് വീഡിയോയിലുള്ളത്. ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഫീല്‍ഡ് അസിസ്റ്റന്റാണ് ഇദ്ദേഹം. മൂന്നു സീരീസുകളിലായി ഒരുലക്ഷം കോടി വീതം വ്യാജനോട്ടുകള്‍ പ്രിന്റ് ചെയ്ത് ഇന്ത്യയിലെത്തിച്ചുവെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രാഹുല്‍ പറയുന്നുണ്ടെന്ന് സിബല്‍ ആരോപിച്ചു

ഇത്തരത്തില്‍ വിദേശത്തുനിന്ന് എത്തിച്ച പണം രാഷ്ട്രീയക്കാര്‍ക്കും വ്യവസായികള്‍ക്കും മാറ്റി നല്‍കി. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും പങ്കാളികളാണ്. ബി ജെ പി അധ്യക്ഷന്‍ അമിത് ഷായ്ക്കും ഇതില്‍ പങ്കുണ്ടെന്ന് സിബല്‍ ആരോപിച്ചു.

നോട്ട് നിരോധനത്തിനു മുമ്പേ തന്നെ മൂന്നു സീരീസുകളുടെ ഒരു ലക്ഷം കോടിരൂപ വീതം നോട്ടുകള്‍ ഇന്ത്യയിലെത്തിച്ചു. വിദേശത്താണ് ഇത് പ്രിന്റ് ചെയ്തിരുന്നത്.ഈ പണം വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യയിലെത്തിച്ചത്.

വ്യവസായികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമാണ് ഈ നോട്ടുകള്‍ കൈമാറിയത്. ഇക്കാര്യം ആര്‍ ബി ഐക്ക് അറിയാമായിരുന്നെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മഹാരാഷ്ട്രാ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്റെ ഗോഡൗണിലാണ് ഇടപാടുകള്‍ നടന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഷ്ട്രീയക്കാരും വ്യവസായികളും ഈ ഗോഡൗണിലെത്തി നോട്ടുകള്‍ മാറ്റി വാങ്ങിപ്പോവുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം.

Top