തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുകയാണ് സ്ഥാനാര്‍ഥിയായ ശശി തരൂര്‍. ഈ മാസം 27 നാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം കോണ്‍ഗ്രസിന് ഉറപ്പുള്ള സീറ്റാണ്. ശശി തരൂരിനെതിരെ ഇനി ആര് നിന്നാലും ജയിക്കുക തരൂര്‍ തന്നെയെന്ന് കോണ്‍ഗ്രസിന് വ്യക്തമായ ബോധ്യവുമുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി നേരത്തെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിക്കാനാണ് പാര്‍ട്ടി തീരുമാനം. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പാര്‍ട്ടി ഇത്തരമൊരു നടപടി കൈക്കൊള്ളുന്നത്. കേരള നേതൃത്വത്തിന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സ്വാതന്ത്ര്യവും രാഹുല്‍ ഗാന്ധി നല്‍കി കഴിഞ്ഞു.
തിരുവനന്തപുരത്ത് ഇത്തവണ തെരഞ്ഞെടുപ്പ് പോര് മുറുകുമെന്നതില്‍ സംശയമില്ല. ശശി തരൂരിനെതിരെ കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമനെ നിര്‍ത്താന്‍ ബിജെപിയും ജെഎന്‍യു യൂണിയന്‍ ജോയിന്റ് സെക്രട്ടറി അമുതയെ നിര്‍ത്താന്‍ സിപിഐയും ശ്രമിക്കുകയാണ്. പന്യന്‍ രവീന്ദ്രനെയും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് ഒരു ത്രികോണ മത്സരം ഉണ്ടാകുന്നതിനുളള സാധ്യതയെ മുന്നില്‍ക്കണ്ടാണ് ശശി തരൂര്‍ നീക്കങ്ങള്‍ നേരത്തെ തുടങ്ങിയിരിക്കുന്നത്.