കോൺഗ്രസ് ചരിത്ര വിജയം.മോദിയുടെ തലക്കേറ്റ അടി!!

ഡല്‍ഹി:ബിജെപി ഞെട്ടലിൽ!! രാംഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ നിലം പരിശാക്കി കോണ്‍ഗ്രസ്. ഉജ്ജ്വല വിജയമാണ് കോണ്‍ഗ്രസ് രാംഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാഫിയാ ഖാനാണ് ബി.ജെ.പിയെ തറപറ്റിച്ച് മിന്നുന്ന വിജയം നേടിയത്.

മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ സുബൈര്‍ ഖാന്റെ ഭാര്യയാണ് സാഫിയ ഖാന്‍. 12,228 വോട്ടുകള്‍ക്കാണ് സാഫിയ ഖാന്റെ വിജയം. ബി.ജെ.പിയുടെ സുഖ് വാന്ത് സിങ്ങിനെയാണ് സാഫിയ അട്ടിമറിച്ചത്. തുടക്കം മുതലേ രാംഗറില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റമായിരുന്നു കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top