ഐ’ ഗ്രൂപ്പിനെ പ്രതിക്കൂട്ടിൽ നിർത്താൻ നീക്കം.ഒരുസംഘം തന്നെ വേട്ടയാടുന്നു.ആക്രമണത്തിന് പിന്നിൽ കോൺഗ്രസുകാര്‍ തന്നെയെന്ന് കെസി ജോസഫ് എംഎല്‍എ

ചെമ്പേരി:കോൺഗ്രസുകാരനായ ചെമ്പേരി ചെളിമ്പറമ്പിലെ മാർട്ടിന്റെ വീട് ആകാരമിച്ചതിനു പിന്നിൽ പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്ന് കെ സി ജോസഫ് എംഎല്‍എ പ്രതികരിച്ചു.സംഭവത്തിന് പിന്നില്‍ വലിയ ഗൂഡാലോചനയുണ്ട്. നാളുകളായി ഒരുസംഘം തന്നെ വേട്ടയാടുകയാണെന്നും അതിന്‍റെ തുടര്‍ച്ചയാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും കെ സി ജോസഫ് പറഞ്ഞു. കൊവിഡ് 19 മായി ബന്ധപ്പെട്ട് ഇരിക്കൂർ നിയോജക മണ്ഡലത്തിൽ എംഎല്‍എയായ കെസി ജോസഫിനെ കാണാനില്ല എന്ന് മീഡിയ വാൻ ചാനലിൽ പ്രതിപക്ഷ നേതാവ് ചെന്നിത്തലയോട് പ്രതികരിച്ച മാർട്ടിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത് . കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും കെ.സി ജോസഫിന് എതിരായി സോഷ്യൽ മീഡിയായിൽ ഇത്തരം അഭിപ്രായ പ്രകടനത്തിന്‍റെ പേരിലും ഇത്തരം ആക്രമണ ശ്രമം ഉണ്ടായിരുന്നുവെന്നും മാര്‍ട്ടിന്‍ സൂചിപ്പിക്കുന്നു.കെ സി ജോസഫിന്റെ ഗ്രുപ്പുകാർ ആണെന്നും മാർട്ടിൻ പ്രതികരിച്ചു.

മണ്ഡലത്തിലെ ഐ’ ഗ്രൂപ്പിനെ പ്രതിക്കൂട്ടിൽ നിർത്തി ആക്രമണത്തിന്റെ ശ്രദ്ധതിരിക്കാനുള്ള നീക്കവുമാണ് ജോസഫ് ഇപ്പോൾ നടത്തിയ പ്രതികരണത്തിൽ നിന്നും മനസിലാവുന്നത് .അതും ഐ ഗ്രുപ്പിലെ തന്നെ ചില വിഭാഗത്തെ പ്രതികൂട്ടിൽ നിർത്താനാണ് നീക്കമെന്നും സൂചനയുണ്ട് .എന്തായാലും അക്രമണത്തിന് ശേഷം പൊലീസ് സ്ഥലത്ത് എത്തി അന്വോഷണം തുടങ്ങിയിട്ടുണ്ട് .മുൻപ് ഭീക്ഷണി മുഴക്കിയവരും ആക്രമിക്കാൻ ശ്രമിച്ച ജോസഫ് വിഭാഗത്തിന്റെ ആളുകളെ ചോദ്യം ചെയ്യാനും പോലീസ് നീക്കമുണ്ട് .

Top