കണ്ണൂർ:എന്റെ പപ്പയെ കോൺഗ്രസുകാർ കൊന്നതാണ് !!പപ്പയില്ലാത്ത ഈ വീട്ടിൽ ഇന്ന് സന്തോഷം ഇല്ലാതാക്കിയത് കോൺഗ്രസുകാരാണ്.ആരോപണവുമായി ചെറുപുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കരാറുകാരന്‍ ജോയിയുടെ മകന്‍ ഡെൻസ് .ചെറുപുഴയിൽ കരാറുകാരൻ ജോയിയുടെ ആത്മഹത്യയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് കത്തയച്ച് ജോസഫിന്റെ മകൻ ഡെൻസ്. പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് പിതാവിന്റെ മരണത്തിൽ പങ്കുണ്ടെന്നാണ് വിദ്യാർത്ഥിയായ അപ്പുക്കുട്ടൻ എന്ന് വിളിക്കുന്ന ഡെൻസ് എഴുതിയ കത്തിൽ പറയുന്നത്. തന്റെ പിതാവ് കൊല്ലപ്പെടാൻ കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ശിക്ഷിക്കണമെന്നുമാണ് ഡെൻ്‌സ ആവശ്യപ്പെടുന്നത്. കെ കരുണാകരൻ സ്മാരക ട്രസ്റ്റ് കെട്ടിടത്തിന്റെ കരാറുകാരനായിരുന്നു ജോയ് എന്ന ജോസഫ്.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നല്ല കോൺഗ്രസുകാരനായിരുന്ന അച്ഛനെ കോൺഗ്രസുകാർ തന്നെ ചതിച്ച് ഇല്ലാതാക്കിയത് എന്തിനെന്ന് ചോദിക്കുന്ന കത്തിൽ അമ്മയുടെയും തന്റെയും കണ്ണീര് കണ്ട്, നീതിക്കായി ഇടപെടണമെന്ന് ഡെൻസ് ആവശ്യപ്പെടുന്നു.ലഭിക്കാനുള്ള പണത്തെക്കുറിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവുമായി ചിലര്‍ ചര്‍ച്ചകള്‍ നടന്നിരുന്നെന്നും അതിനുശേഷമാണ് ജോയിയെ കാണാതായതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മരിക്കുന്നതിനു തലേദിവസം മുദ്രപത്രം അടക്കമുള്ള രേഖകള്‍ സഹിതമാണ് ജോയ് പോയതെന്നും എന്നാല്‍ ഇപ്പോളീ രേഖകള്‍ കാണാനില്ലെന്നും ബന്ധുക്കള്‍ പറയുന്നു.പാവപ്പെട്ടവരുടെ ദുഃഖം കാണുമ്പോൾ ഒഴുക്കുന്ന അങ്ങയുടെ കണ്ണുനീർ സത്യമാണെങ്കിൽ എന്റെ പപ്പയെ ഇല്ലാതാക്കിയവരെ ശിക്ഷിക്കാൻ സഹായിക്കണം എന്നും മുല്ലപ്പള്ളിയുടെ ടെൻസ് .
അതേസമയം, ജോസഫിന് ലഭിക്കാനുള്ള തുക ലഭ്യമാക്കാൻ അനുനയ ചർച്ചകളും കോൺഗ്രസ് തുടങ്ങിയിട്ടുണ്ട്. അതിന് പുറമെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയേയും നിയോഗിച്ചിട്ടുണ്ട്.ജോയിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
കത്തിന്റെ പൂർണ്ണരൂപം :
സാർ ഓണത്തിരക്കിലായിരിക്കും എന്ന് അറിയം. എന്നാലും എന്റെ ഈ ക്തത് വായിക്കണം. ഞങ്ങളുടെ ഓണം ഇപ്പോൾ കണ്ണീരിലാണ്. എന്റെ പപ്പയെ സാർ അറിയും. ചെറുപുഴ മുതുപാറയിൽ ജോസഫ് ജോയ് എന്നാണ് എല്ലാവരും വിളിക്കുന്നത്. പപ്പ ഉണ്ടായിരുന്നപ്പോൾ ഇവിടെ വലിയ സന്തോഷമായിരുന്നു. ആ സന്തോഷവും സുഖവുമെല്ലാം ഈ മാസം 5ന് അണഞ്ഞ് പോയി. എന്റെ പപ്പ നല്ല കോൺഗ്രസുകാരനായിരുന്നു. എന്നിട്ടും എന്തിനാമ് സാർ അവർ എന്റെ പപ്പയെ ഇല്ലാതാക്കിയത്. സ്വന്തം പണം അല്ലാതെ ഒന്നും ആഗ്രഹിക്കരുത് എന്ന് എന്നും പ്രാർത്ഥിക്കുമ്പോൾ പപ്പ പറയുമായിരുന്നു. പക്ഷേ എന്നിട്ടും പപ്പ ഇന്ന് ഇല്ല. എനിക്ക് എന്റെ പപ്പയുടെ മടിയിൽ ഇരിക്കാൻ കൊതിയാകുന്നു.
കോൺഗ്രസുകാരൻ ആയതുകൊണ്ടാണ് അങ്ങനെ ഒരു കരാർ ഏറ്റെടുത്തത്. ആരോടും പൈസയുടെ പേരിൽ മുഖം കറുത്ത് സംസാരിക്കുന്ന ആളല്ല എന്റെ പപ്പ. എന്നിട്ടും അവർ കാരണം എന്റെ പപ്പ ഇല്ലാതായി. വേദന കാണുമ്പോൾ കരയുന്ന അങ്ങയുടെ കണ്ണുനീർ സത്യമാണെങ്കിൽ എന്റെ പപ്പയെ ഇല്ലാതാക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും ശിക്ഷിക്കാനും അങ്ങ് മുൻകൈ എടുക്കണം.
എന്നാൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ കരാറുകാരന്റെ ആത്‍മഹത്യയിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് വിനോദയാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും അധ്യാപകനുമായ റോഷി ജോസം കെ കുഞ്ഞികൃഷ്ണൻ നായരുമാണ് . കഴിഞ്ഞ ഒക്ടോബര്‍ 31ന് സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി വിനോദയാത്രക്ക് പോയപ്പോഴാണ് റോഷി ജോസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടിലെത്തിയ പെണ്‍കുട്ടി ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു.
പിന്നീട് സ്‌കൂളില്‍ മാനസികവും ശാരീരികവുമായി തളര്‍ന്ന നിലയില്‍ കണ്ട പെണ്‍കുട്ടിയോട് അധ്യാപികമാര്‍ ചോദിച്ചപ്പോഴാണ് പീഡനകാര്യം പുറത്തു പറഞ്ഞത്.പിന്നീട് ചൈല്‍ഡ്‌ലൈനിനെ വിവരമറിയിക്കുകയും ഇവര്‍ കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കള്‍ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തതോടെ റോഷി ജോസ് ഒളിവില്‍ പോയിരുന്നു . റോഷിക്കായി പോലീസ് ഊര്‍ജിതമായി തെരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് റോഷി ജോസ് അഡ്വ. ബെന്നിജോസ് മുഖേന ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ജാമ്യം എടുക്കയും ചെയ്തത് .അതേ ആൾ തന്നെ വീണ്ടു വൻ വിവാദമായ കേസിൽ പെട്ടത് കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കിയിരിക്കയാണ് .