65ന് മുകളിലുള്ളവരും 10 വയസിന് താഴെയുള്ളവരും പുറത്തിറങ്ങരുത്; കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റ് ഒരാള്‍ കൂടി മരിച്ചു. പഞ്ചാബില്‍ നിന്നുള്ള 70കാരനായ രോഗി മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം നാലായി.അതേസമയം കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി.

മാർച്ച് 22 മുതൽ 29 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. യാത്രാവിമാനങ്ങൾക്കാണ് നിരോധനം ബാധകം.രാജ്യത്ത് പത്തുവയസിൽതാഴെയുള്ള കുട്ടികളും 65 വയസിന് മേലെയുള്ളവരും പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ തുടരണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചു.
പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ജോലിക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ബി, സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരിൽ 50 ശതമാനം പേർ എല്ലാദിവസവും ഓഫീസിൽഎത്തണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പകുതി ജീവനക്കാർ വീടുകളിൽ ഇരുന്ന് ജോലി ചെയ്താൽ മതിയെന്നാണ് കേന്ദ്രസർക്കാർ നിര്‍ദേശം. ജീവനക്കാരുടെ സമയക്രമത്തിൽ മാറ്റം വരുത്തുമെന്നും കേന്ദ്രം വ്യക്തമാക്കി.അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം നാലായി. പഞ്ചാബ് സ്വദേശിയായ എഴുപതുകാരനാണ് മരിച്ചത്. ജർമ്മനിയിൽ നിന്ന് ഇറ്റലി വഴി ഡൽഹിയിലെത്തിയ ആളാണ് മരിച്ചത്. രാജ്യത്ത് 169 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പുതുതായി 18 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Top