മരണം 4614 ലധികം,126000 ലധികം കേസുകൾ !കൊവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന.രോഗത്തോടുള്ള നിഷ്ക്രിയത്വം ആശങ്കാജനകമാകുന്നു

കൊവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. നൂറിലധികം രാജ്യങ്ങളില്‍ രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനം. അത്യന്തം ആശങ്കാജനകമാണ് സാഹചര്യമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസാണ് പ്രഖ്യാപനം നടത്തിയത്.

മഹാമാരിയായി പ്രഖ്യാപിച്ചെങ്കിലും കൊറോണയെ ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്യുന്ന രീതിക്കു കാര്യമായ മാറ്റം വരില്ല. ഇറാനിലെ സ്ഥിതി അതീവ ഗുരുതരമാണ്. അവിടെ കൂടുതൽ പേരിലേക്ക് രോഗം പടരാതെ സൂക്ഷിക്കണം. രോഗബാധിതർക്ക് കൂടുതൽ സഹായം എത്തിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ എമർജൻസീസ് പ്രോഗ്രാം വിഭാഗം തലവൻ ഡോ. മൈക്ക് റയാൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈറസിനെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ പല രാജ്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തതാണ് പ്രഖ്യാപനത്തിന് പ്രധാന കാരണം. നൂറിലധികം രാജ്യങ്ങളില്‍ അപകടകരമായ രീതിയിലാണ് വൈറസ് പടരുന്നത്. വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി 30 ന് കൊറോണ വൈറസ് ബാധയെ ആഗോള അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.രോഗം പടരുന്നതിന്റെ വ്യാപ്തിയും അതിന്റെ തീവ്രതയും കണക്കിലെടുത്ത് കോവിഡ് 19 രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുകയാണെന്ന് ലോകാരോഗ്യസംഘടനയുടെ അദ്ധ്യക്ഷൻ തെദ്രോസ് അധാനം ഗബ്രിയോസസ് ജനീവയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രോഗത്തോടുള്ള നിഷ്ക്രിയത്വം ആശങ്കാജനകമാണ്. വൈറസിനെ തടയാനുള്ള പ്രവർത്തനങ്ങൾ പല രാജ്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രഖ്യാപനത്തിനു പിന്നിലുണ്ട്.ലോകരാജ്യങ്ങൾക്ക് ഇനി വേണമെങ്കിലും രോഗത്തിന്റെ ഗതിമാറ്റാം. ജനങ്ങളിൽ രോഗം കണ്ടെത്തുകയും അവരെ ഐസൊലേഷൻ സൗകര്യങ്ങളിൽ ചികിത്സിക്കുകയും ബോധവൽക്കരിക്കുകയും വേണം – അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽ വിവിധ ഭൂഖണ്ഡങ്ങളിൽ പടർന്നു പിടിച്ച് ജനങ്ങളെ മരണത്തിലേക്കും കൊടിയ ദുരിതത്തിലേക്കും തള്ളിവിടുന്ന രോഗങ്ങളെയാണ് ലോകാരോഗ്യ സംഘ‌ടന ആഗോള മഹാമാരിയായി ( പാൻഡെമിക് )കണക്കാക്കുന്നത്. ഒരു പ്രത്യേക പ്രദേശത്തോ ഒരു വിഭാഗം ജനങ്ങളിലോ പടരുന്ന രോഗത്തെ സാംക്രമികരോഗം അഥവാ മഹാമാരി ( എപിഡെമിക് ) എന്നാണ് പറയുക.

Top