അസാധാരണ ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ!..സ്‌കൂളുകൾ അടച്ചു, പൊതുപരിപാടികൾ ഇല്ല: കൊറോണയ്‌ക്ക് നേരെ വാതിലടച്ച് കേരളം

തിരുവനന്തപുരം: കേരളത്തിൽ പുതുതായി എട്ടു പേർക്കു പേർക്കു കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു .ഇറ്റലിയില്‍ നിന്നെത്തിയവരുടെ ബന്ധുക്കള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കേരളത്തില്‍ കൊറോണ വൈറസ് ബാധിതതരുടെ എണ്ണം 14 ആയി. കൊറോണ പടരുന്നതോടെ സര്‍ക്കാര്‍ അസാധാരണമായ ജാഗ്രതാ നിര്‍ദേശങ്ങളാണ് സംസ്ഥാനത്ത് പുറപ്പെടുവിച്ചിരിക്കുന്നത്.ഇറ്റലിയില്‍ നിന്നെത്തി രോഗം മറച്ച് വെച്ചവരുമായി ബന്ധപ്പെട്ടവര്‍ക്കാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കോട്ടയത്ത് നാല് പേര്‍ക്കും പത്തനംതിട്ടയില്‍ രണ്ട് പേര്‍ക്കുമാണ് പുതിയതായി കൊറോണ വൈറസ് ബാധ. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12 ആയി ഉയര്‍ന്നിരിക്കുകയാണ്.

ഇതോടെ അതീവജാഗ്രത പ്രഖ്യാപിച്ച് സംസ്ഥാനം പ്രതിരോധ നടപടികൾ കർക്കശമാക്കി. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന പരിപാടികൾ 31 വരെ വേണ്ടെന്നുവച്ചും സ്കൂളുകൾക്ക് അവധി നൽകിയും അടിയന്തര ജാഗ്രത പ്രഖ്യാപിച്ച സർക്കാർ, ആരാധനാലയങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും ഉൾപ്പെടെ ജനങ്ങൾ തിങ്ങിക്കൂടുന്ന ആഘോഷ പരിപാടികൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു. വിവാഹങ്ങൾ ചടങ്ങിലൊതുക്കാൻ ശ്രദ്ധിക്കണം. ആളുകൾ ഒരുമിച്ചുകൂടുന്നതു വഴിയുള്ള രോഗവ്യാപന സാദ്ധ്യത തടയാനാണ് കർശന കരുതൽ നടപടികളെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ,​ ഏറ്റവും ഒടുവിൽ കൊറോണ രോഗം സ്ഥിരീകരിക്കപ്പെട്ടത് കഴിഞ്ഞ ശനിയാഴ്ച മുതൽ എറണാകുളം മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നുവയസുകാരന്റെ അച്ഛനമ്മമാർക്കാണ്. പത്തനംതിട്ടയിൽ ഏഴു പേർ,​ കോട്ടയം മെഡിക്കൽ കോളേജിൽ നാലുപേർ എന്നിങ്ങനെയാണ് മറ്റു കേസുകൾ. കോട്ടയത്തും പത്തനംതിട്ടയിലും രണ്ടു പേർക്കു വീതം രോഗം സ്ഥിരീകരിച്ചതും ഇന്നലെയാണ്.സംസ്ഥാനത്താകെ 1495 പേരാണ് കൊറോണ ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 259 പേർ ആശുപത്രികളിലാണ്. 1236 പേർ വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നു.

 പ്രതിരോധ നടപടികളുടെ ഭാഗമായി 31വരെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും അടച്ചിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, അൺ എയ്ഡഡ് വിദ്യാലയങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

 ഏഴാം ക്ലാസുവരെ പരീക്ഷയില്ല. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളും എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകളും നടത്തും. സർവകലാശാലാ പരീക്ഷകൾക്കും പ്രാക്ടിക്കലുകൾക്കും മാറ്റമുണ്ടാകില്ല. രോഗലക്ഷണമുള്ളവരെ പ്രത്യേക മുറിയിൽ പരീക്ഷയെഴുതിക്കും.

 ട്യൂഷൻ ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ, അവധിക്കാല ക്ലാസുകൾ എന്നിവ പാടില്ല. മദ്രസകൾ, ട്യൂട്ടോറിയലുകൾ, അങ്കണവാടികൾ എന്നിവ പ്രവർത്തിക്കരുത്. അങ്കണവാടികളിലെ കുട്ടികൾക്കുള്ള ഭക്ഷണം വീടുകളിലെത്തിക്കും. 31 വരെയായിരിക്കും എല്ലാ നിയന്ത്രണങ്ങളും വിലക്കുകളും.

 രോഗലക്ഷണമുള്ളവരും,​ രോഗം ബാധിക്കാൻ സാദ്ധ്യതയുള്ളവരുമായോ പ്രദേശങ്ങളുമായോ സമ്പർക്കം പുലർത്തിയവരും ജാഗ്രത പാലിക്കണം. നേരിയ അനാസ്ഥ പോലും കേരളത്തെ പ്രതിസന്ധിയിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരീക്ഷണത്തിലുള്ള കുടുംബങ്ങളിൽ അർഹരായവർക്ക് ഭക്ഷണമെത്തിക്കും

 ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് നാട്ടിലെത്തുന്നവർ സ്വയം സന്നദ്ധരായി മുൻകരുതലെടുക്കണം. ഇവർ വീടുകളിലോ ഹോട്ടലുകളിലോ മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ കഴിയണം. ആരോഗ്യവകുപ്പിനെ അറിയിക്കണം.

 സർക്കാരുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും രോഗബാധ നിയന്ത്രിക്കാൻ മുൻകരുതലുകൾ ഏർപ്പെടുത്തും. എല്ലായിടത്തും സാനിറ്റൈസർ സൗകര്യമുണ്ടാകും.

 വിമാനത്താവളങ്ങളിലും പുറത്തുനിന്ന് ആളുകളെത്തുന്ന മറ്റിടങ്ങളിലും നിരീക്ഷണം ശക്തമാക്കും. എയർപോർട്ടുകളിൽ ഇതിനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കും.

 കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നു വന്നവരെ കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങളുടെയും വാർഡ് മെമ്പർമാരുടെയും ആശാ വർക്കർമാരുടെയും സഹായത്തോടെ നിരീക്ഷണം ശക്തമാക്കും. നഗരമേഖലകളിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹായം തേടും.

മുഴുവൻ സ്കൂളും അടച്ചിടും

8,​9,​10 പരീക്ഷകൾ മാറ്റമില്ലാതെ നടക്കും

ഏഴാം ക്ളാസ് വരെ പരീക്ഷയില്ല

കോളേജുകൾക്കും അവധി ബാധകം

യൂണി. പരീക്ഷയും പ്രാക്ടിക്കലും നടക്കും

അവധിക്കാല ക്ളാസുകൾ പാടില്ല

ഉത്സവങ്ങൾ ഒഴിവാക്കുക

വിവാഹത്തിന് ആൾ കൂടരുത്

വ്യാജവാർത്തയ്‌ക്ക് നിയമ നടപടി

പൂഴ്‌ത്തിവയ്‌പുകാരെ പിടികൂടും

അവശ്യവസ്തുക്കൾ വിലകൂട്ടി വിൽക്കരുത്

Top