പാലം പണിയിൽ ക്രമക്കേട്: കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താൻ മന്ത്രി ജി.സുധാകരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാലം പണിയിൽ ക്രമക്കേട് നടത്തിയ കരാറുകാരനെതിരെ മന്ത്രി ജി.സുധാരൻ. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തുന്നതിനുള്ള നടപടിയുമായി മന്ത്രി ജി.സുധാകരൻ രംഗത്ത്. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അടക്കം എതിർപ്പ് അവഗണിച്ചാണ് ഇപ്പോൾ മന്ത്രി ജി.സുധാകരൻ രംഗത്ത് എത്തിയിരിക്കുന്നത്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനെ ഏൽപിച്ച പ്രവർത്തി ഉപകരാറിലെ കെ.ആർ ഹഷീർ എന്ന കരാറുകാരനെയാണ് കരിമ്പട്ടികയിൽ പെടുത്തിയത്. റാന്നി-കാഞ്ഞിരപ്പള്ളി താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന എരുമേലി-പമ്പ റോഡിലെ പമ്പാ നദിക്കു കുറുകെയുള്ള കണമല പാലത്തിൽ ഉണ്ടായ കേടുപാടുകൾ സംബന്ധിച്ചു നടത്തിയ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കരാറുകാരനെതിരെ കരിമ്പട്ടികയിൽപ്പെടുത്തുന്നതുൾപ്പെടെ നടപടി സ്വീകരിക്കാനും മറ്റു നിയമ നടപടികൾ സ്വീകരിക്കാനും ജി.സുധാകരന്റെ നിർദ്ദേശ പ്രകാരം പൊതുമരാമത്ത് സെക്രട്ടറി ഉത്തരവിറക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014 ൽ തുറന്നു കൊടുത്ത പാലത്തിൽ വെയറിംഗ് കോട്ട് അടർന്നു മാറിയത് നിർമ്മാണത്തിലെ വീഴ്ചയായിട്ടാണ് പ്രാഥമിക വിലയിരുത്തൽ. കരാറുകാരന്റെ ഉത്തരവാദിത്വത്തിൽ തന്നെ ഇതിന്റെ പരിഹാര നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ പാലം പണിയുടെ കാരാറുകാരൻ ഏറ്റെടുത്ത മറ്റു പ്രവൃത്തികളുടെ പൂരോഗതി വളരെ മന്ദഗതിയിലാണെന്നും, കരാർ സമയം അവസാനിച്ചിട്ടും നിർമ്മാണം പൂർത്തീകരിക്കാതെ നീട്ടികൊണ്ടു പോകുന്നതായും റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, നിയമപരമായി അത്തരം പ്രവൃത്തികൾ നിർത്തി വയ്ക്കാനും, നൽകാനുള്ള ബില്ലുകളുടെ തുക ഇനിയൊരുത്തരവുണ്ടാകുന്നതു വരെ തടഞ്ഞു വയ്ക്കാനും നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനെ ഏൽപിച്ച പ്രവൃത്തി ഉപകരാറിലൂടെ കെആർ ഹഷീറിന് നൽകുകയായിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ കൺസ്ട്രഷൻ കോർപ്പറേഷൻ ഏറ്റെടുക്കുന്ന പ്രവൃത്തികൾ മറിച്ചു കൊടുക്കുന്ന സമ്പ്രദായമാണ് സ്വീകരിച്ചിരുന്നത്. ഈ സർക്കാർ ഇത്തരം രീതികൾ നിർത്തലാക്കുകയും, കിഫ്ബി വഴി നടത്തുന്ന പ്രവൃത്തികളുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി കോർപ്പറേഷനെ മാറ്റുകയും ചെയ്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പാലത്തിലെ കേടുപാടുകൾ സംബന്ധിച്ചും, കരാറുകാരന്റെയും മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരുടേയും ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചകൾ സംബന്ധിച്ചും മറ്റു സാങ്കേതിക വശങ്ങളും വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായും, പ്രവൃത്തികളിലെ വീഴ്ചകൾക്ക് ഉത്തരവാദികളായ കരാറുകാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ ക്രിമിനൽ നടപടികൾ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ജി സുധാകരൻ വ്യക്തമാക്കി.

Top