സി.പി.എം വീഴ്ച്ച വരുത്തി;സിപിഎമ്മിനെതിരെ സിപിഐ തെരഞ്ഞെടുപ്പ്‌ അവലോകന റിപ്പോർട്ട്..

കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പിൽ ഘടകകക്ഷികളുടെ മണ്ഡലങ്ങളിൽ വീഴ്ച വരുത്തിഎന്ന ആരോപണവുമായി സിപിഐ . സി.പി.ഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ഈ ആരോപണം . ഘടക കക്ഷികൾ മത്സരിച്ച മണ്ഡലങ്ങളിൽ സി.പി.എം പ്രചാരണത്തിൽ വീഴ്ച്ച വരുത്തി. സിപിഎം മത്സരിച്ച ഇടങ്ങളിൽ ഘടകകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ. കരുനാഗപള്ളിയിലെ തോൽവിയിൽ സിപിഎം ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് അവലോകനത്തിൽ സിപിഐ ഉയർത്തുന്ന വിമർശനം.

Top