സിപിഎം ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിഎസ് ഇല്ല; പിണറായി വിജയന്‍ ധര്‍മ്മടത് മത്സരിക്കും

തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ പേരില്ല. പാലക്കാട് ജില്ലാ കമ്മിറ്റി നല്‍കിയ സാധ്യതാ പട്ടികയില്‍ മലമ്പുഴയില്‍ മലമ്പുഴയില്‍ ജില്ലാഘടകം സിഐടിയു നേതാവ് എ പ്രഭാകരന്റെ പേരാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേ സമയം പിണറായി വിജയന്‍ ധര്‍മടത്തു നിന്നു മല്‍സരിക്കുമെന്ന് പട്ടിക വ്യക്തമാക്കുന്നു.

മലമ്പുഴയില്‍ വിഎസിന് വേണ്ടി മണ്ഡലം ഒഴിച്ചിട്ടിരുന്നു എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ വന്ന സ്ഥാനാര്‍ത്ഥി പട്ടികയില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മണ്ഡലം മാത്രമാണ് ഒഴിച്ചിട്ടിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ച പട്ടികയിലാണ് വിഎസിന്റെ പേര് ഒഴിവാക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടിരിക്കുന്ന ചിറ്റൂര്‍ മണ്ഡലം ജനതാദളിന് വേണ്ടിയുള്ളതാണ്. വി.എസിന്റെയും പിണറായി വിജയന്റെയും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സെക്രട്ടറിയേറ്റ് അന്തിമ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം, വിജയസാധ്യതയുള്ള എംഎല്‍മാര്‍ക്ക് രണ്ട് ടേം എന്ന മാനദണ്ഡത്തില്‍ ഇളവുനല്‍കാമെന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെയും എസ്.രാമചന്ദ്രന്‍ പിള്ളയുടെയും സാന്നിധ്യത്തില്‍ സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ആദ്യഘട്ടത്തില്‍ മലമ്പുഴയില്‍ വി എസിന്റെ പേരുണ്ടായിരുന്നില്ല. അന്നും എ പ്രഭാകരന്റെ പേര് തന്നെയായിരുന്നു മലമ്പുഴയില്‍ സ്ഥാനാര്‍ഥിയായി ആദ്യം പരിഗണിച്ചിരുന്നത്. പ്രഭാകരനുവേണ്ടി ചുമരെഴുത്ത് വരെ നടത്തിയശേഷമാണ് വി എസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ വിഎസ് മത്സരിക്കുമെന്ന് തന്നെയാണ് കേന്ദ്ര നേതാക്കള്‍ നല്‍കുന്ന സൂചന

Top