ഇടതിന് ജോസ് കെ മാണിയെ വേണം!10 സീറ്റുകളില്‍ സിപിഎമ്മിന്റെ ഓഫര്‍. 7 സീറ്റുകളില്‍ കാനത്തിന്റെ പ്രവചനം.കാപ്പനെ തണുപ്പിക്കാൻ രാജ്യസഭാ സീറ്റ്; ദേശീയതലത്തിൽ സിപിഎം–എൻസിപി ധാരണയെന്ന് സൂചന.ഭ്രാന്ത് പിടിച്ച് കോണ്‍ഗ്രസ്!

തിരുവനന്തപുരം: കേരളം കോൺഗ്രസ് (മാണി) വിഭാഗമായ ജോസ് കെ മാനിയ വരുതിയിലാക്കാൻ സി.പി.എം നീക്കം .പത്ത് സീറ്റുകള്‍ കേന്ദ്രീകരിച്ചാണ് ജോസിന് വേണ്ടി സിപിഎം നീക്കങ്ങൾ . പിസി ജോര്‍ജിന് അടക്കം പണി വരുന്ന നീക്കങ്ങളും ഇതിലുണ്ട് . ഒരുവശത്ത് എന്‍സിപിയുമായുള്ള ചര്‍ച്ചകളും സിപിഎം ശക്തമാക്കിയിരിക്കുകയാണ്. യുഡിഎഫിലേക്ക് തല്‍ക്കാലം മടങ്ങാനില്ലെന്ന ജോസിന്റെ നിലപാട് കേരള രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.ജോസ് പക്ഷത്തെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് സിപിഎം.

തങ്ങളെ അംഗീകരിച്ചതില്‍ തിരിച്ച് ജോസ് കെ മാണിയും നന്ദി അറിയിച്ചിട്ടുണ്ട്. മധ്യതിരുവിതാംകൂറില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജോസിന്റെ വരവ് വന്‍ നേട്ടമാകുമെന്ന് സിപിഎം പറയുന്നു. അതേസമയം ജോസിന് ഏതെങ്കിലും മുന്നണിയുടെ ഭാഗമല്ലാതെ മുന്നോട്ട് പോകാനാവില്ലെന്നും സിപിഎമ്മിന് അറിയാം. മുന്നിലുള്ളത് സിപിഐയുടെ മാത്രം എതിര്‍പ്പുകളാണ്. ഇതിനായി കോടിയേരി അടക്കമുള്ള നേതാക്കളും ചര്‍ച്ച തുടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം അഭിപ്രായ ഐക്യമായില്ലെങ്കിലും ജോസ് കെ.മാണിക്ക് ഇടതുമുന്നണിയിലേക്ക് വഴിയൊരുക്കാന്‍ മാണി സി.കാപ്പന് രാജ്യസഭ സീറ്റ് വാഗ്ദാനവുമായി സിപിഎം. ജോസ് കെ. മാണിക്ക് പാലാ സീറ്റ് നല്‍കേണ്ടി വന്നാല്‍ ഇനി ഒഴിവുവരുന്ന രാജ്യസഭ സീറ്റ് കാപ്പന് നല്‍കാമെന്നാണ് സിപിഎം നിര്‍ദേശം. പാലാ വിട്ടു നല്‍കില്ലെന്നാണ് മാണി സി. കാപ്പന്റെ പരസ്യപ്രതികരണമെങ്കിലും ദേശീയ തലത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന.

സിപിഐയുടെ എതിര്‍പ്പ് അവസാനിച്ചാല്‍ ജോസ് കെ. മാണി ഇടതുമുന്നണിയുടെ ഭാഗമാണ്. എന്നാല്‍ കേരള കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി താരമായ മാണി സി.കാപ്പനെയോ എന്‍സിപിയേയോ വിശ്വാസത്തിലെടുക്കാതെ സിപിഎമ്മിന് തുടര്‍നീക്കം നടത്താനാവില്ല. ജോസ് കെ. മാണി വരുന്നതിന് സ്വാഗതം ചെയ്യുന്നുവെന്ന് പറയുമ്പോഴും പാലാ വിട്ടുനല്‍കില്ലെന്നാണ് കാപ്പന്‍ നടത്തിയ പരസ്യപ്രതികരണം.

പരസ്യപ്രതികരണം ഇതാണെങ്കിലും പിന്നാമ്പുറ ചര്‍ച്ചകള്‍ വ്യത്യസ്തമാണ്. ജോസ് കെ. മാണിയെ ഒപ്പം കൂട്ടിയാല്‍ അവര്‍ക്ക് നല്‍കാവുന്ന ഉറച്ച സീറ്റുകളില്‍ ഒന്ന് പാലാ മണ്ഡലമാണ്. പാലായെ വിട്ടൊരു കളിക്ക് ജോസ് കെ.മാണിയുമില്ല. ഇതിനാണ് മാണി സി. കാപ്പന് മുന്നില്‍ സിപിഎം പുതിയ ഫോര്‍മുലവച്ചത്. വിജയിച്ച സീറ്റ് വിട്ടുനല്‍കുന്നതിനു പകരമായി രാജ്യസഭാ സീറ്റ്. സിപിഎം, എന്‍സിപി ദേശീയ നേതൃത്വങ്ങള്‍ ഇതേപ്പറ്റി ധാരണയായതാണ് സൂചന.

അതേസമയം സിപിഐ നേരത്തെ സ്വീകരിച്ച നിലപാടില്‍ യാതൊരു മാറ്റവും ഉണ്ടാവില്ലെന്ന് കാനം രാജേന്ദ്രന്‍ പറയുന്നു. യുഡിഎഫ് ദുര്‍ബലമായാല്‍ അതിന്റെ ഗുണം എല്‍ഡിഎഫിനാണ് ലഭിക്കുന്നത്. കോട്ടയത്തെ ഏഴ് സീറ്റുകളിലും അതോടെ എല്‍ഡിഎഫ് വിജയിക്കും. പാലായില്‍ മാണി സി കാപ്പന്‍ വിജയിച്ചത് എല്‍ഡിഎഫ് ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചത് കൊണ്ടാണെന്നും കാനം പറയുന്നു. കേരള കോണ്‍ഗ്രസിന്റെ സഹായമില്ലാതെ തന്നെ ഇടതുമുന്നണിക്ക് കേരളത്തില്‍ ഭരണതുടര്‍ച്ച ഉറപ്പാണെന്നും കാനം പറയുന്നു.

പത്ത് സീറ്റുകളിലാണ് ചര്‍ച്ച നടക്കുന്നത്. അതിലേക്ക് ജോസിനെ കൊണ്ടുവരാനുള്ള നീക്കമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം നടത്തിയത്. നിലപാടുള്ള പാര്‍ട്ടിയാണ് ജോസിന്റേതെന്ന് പിണറായി പറഞ്ഞിരുന്നു. പിന്നാലെ കോടിയേരിയും വിജയരാഘവനും അവരെ പിന്തുണച്ചു. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങാനശ്ശേരി, പാല, കടുത്തുരുത്തി, ഇടുക്കി, തൊടുപുഴ, പേരാവൂര്‍, ഇരിക്കൂര്‍, എറണാകുളത്തെ ഏതെങ്കിലും മണ്ഡലവും ജോസ് വിഭാഗത്തിനും നല്‍കാമെന്ന തരത്തിലാണ് ചര്‍ച്ചകള്‍.

സിപിഎമ്മിന്റെയോ ഘടകകക്ഷികളുടെയോ സിറ്റിംഗ് സീറ്റുകള്‍ വിട്ട് നല്‍കില്ലെന്നാണ് തീരുമാനം. പക്ഷേ പാലായില്‍ ചര്‍ച്ചകള്‍ ശക്തമാണ്. പാലാ എന്‍സിപിയുടെ സിറ്റിംഗ് സീറ്റായ്ത കൊണ്ട് പാര്‍ട്ടി നേതൃത്വവുമായി സിപിഎം നേതാക്കള്‍ ഔദ്യോഗിക ചര്‍ച്ച തന്നെ ആരംഭിച്ചു. ജോസിനെ എല്‍ഡിഎഫിലേക്ക് മാണി സി കാപ്പന്‍ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും സീറ്റ് വിട്ട് നല്‍കില്ലെന്നാണ് പ്രഖ്യാപിച്ചത്. കാപ്പനെ മയപ്പെടുത്താന്‍ സിപിഎം ശ്രമിച്ചിട്ടുണ്ട്. അതിലുപരി കോന്നിയും വട്ടിയൂര്‍ക്കാവും പിടിക്കാന്‍ മുന്നണിക്ക് ഊര്‍ജം പകര്‍ന്ന് നല്‍കിയ പാലായിലെ വിജയത്തിന് ചുക്കാന്‍ പിടിച്ച മാണി സി കാപ്പനെ തള്ളിക്കളയാനും സിപിഎമ്മിന് താല്‍പര്യമില്ല.

സിപിഐക്ക് ജോസ് വരുന്നതില്‍ ഭയമുണ്ട്. മുന്നണിയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയെന്ന സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയം സിപിഐക്കുണ്ട്. അത് കാനത്തിന്റെ സംസാരത്തിലുമുണ്ട്. ജോസ് വന്നത് കൊണ്ട് എല്‍ഡിഎഫിന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടാനില്ലെന്ന് കാനംെ പഞ്ഞു. ജോസിന്റെ സ്വാധീനം നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ പാലായില്‍ കണ്ടതാണ്. ക്രൈസ്തവ വോട്ടുകള്‍ ആരുടെയും കൈയിലല്ല. അത് എല്‍ഡിഎഫിനും കിട്ടുമെന്നും കാനം പറയുന്നു.

ജോസിന് ഒമ്പത് സീറ്റുകള്‍ സിപിഎം വാഗ്ദാനം ചെയ്തിട്ടുണ്ട്. മുതിര്‍ന്ന സിപിഎം തോവ് കോട്ടയത്തെത്തി ഇക്കാര്യം ചര്‍ച്ചയും ചെയ്തു. സ്‌കറിയാ തോമസ് വിഭാഗവുമായി ലയിക്കണമെന്നാണ് ആവശ്യം. ജോസ് വിഭാഗത്തിന് എത്രത്തോളം കരുത്തുണ്ടെന്ന കാര്യത്തില്‍ സിപിഎമ്മിന് ഇപ്പോഴും ഭയമുണ്ട്. അതുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ച ശേഷം അവരെ മുന്നണിയില്‍ എടുക്കാമെന്ന് നിര്‍ദേശവും സിപിഎമ്മിനുണ്ട്. സിപിഐയെ പിണക്കി ഒരു നീക്കം സിപിഎമ്മിന് താല്‍പര്യമില്ല.

കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള പോരാണ് ജോസിന്റെ പുറത്തേക്കുള്ള പോക്ക് വേഗത്തിലാക്കിയത്. ഇത് തിരിച്ചടിയായെന്ന് ചെന്നിത്തല തന്നെ വിലയിരുത്തുന്നു. നിലവില്‍ ബെന്നി ബെഹനാനെ പഴിചാരി കാര്യങ്ങള്‍ മാറ്റാനാണ് യുഡിഎഫ് തീരുമാനം. യുഡിഎഫ് കണ്‍വീനര്‍ക്ക് നേതാക്കള്‍ കൂടിയാലോചിച്ച തീരുമാനം പ്രഖ്യാപിക്കുന്നതില്‍ വീഴ്ച്ചപറ്റിയെന്നാണ് വിമര്‍ശനം. പുറത്താക്കിയെന്ന വാദം ജോസിന് വീരപരിവേഷം നല്‍കിയെന്ന് കോണ്‍ഗ്രസ് തുറന്ന് സമ്മതിക്കുന്നു. അതേസമയം ഉമ്മന്‍ചാണ്ടി പിന്നണി നീക്കം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല.

Top