പതിമൂന്നുകാരിയെ വിവാഹ വാഗ്ദ്ധാനം നൽകി നിരന്തരം പീഡനത്തിനിരയാക്കി..

കോട്ടയം: പ്രായപൂ‌ർത്തിയാവുമ്പോൾ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രല്ലോഭിപ്പിച്ച് 13 കാരിയെ സ്ഥിരമായി പീഡിപ്പിച്ചുവന്ന 22 കാരൻ അറസ്റ്റിൽ. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ നാടുവിടാൻ പദ്ധതി തയാറാക്കുന്നതിനിടയിൽ മരങ്ങാട്ടുപിള്ളി സി.ഐ എസ്.സനോജ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വാഗമൺ കുരിശുമല വഴിക്കടവ് മുതിരക്കാലായിൽ വീട്ടിൽ ജോബിനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നല്കിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിലാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചുവന്നത്. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഗർഭം അലസിപ്പിക്കാൻ പെൺകുട്ടിയെ നിർബന്ധിച്ചുവെങ്കിലും കൊവിഡ് മൂലം ആശുപത്രിയിൽ പോവാൻ സാധിച്ചില്ല. ഇതോടെയാണ് വീട്ടുകാർ മകൾ ഗർഭിണിയാണെന്ന് അറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Top