ശാരീരികബന്ധത്തിനു ശേഷം ആരതിയെ സയനൈഡ് കൊടുത്തു കൊന്നു;പ്രതിക്ക് ജീവപര്യന്തം.സയനൈഡ് മോഹന് അഞ്ചു വധശിക്ഷയും 13 ജീവപര്യന്തവും

മംഗളൂരു ∙ ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി സയനൈഡ് മോഹന് ജീവപര്യന്തം.കാസർകോട് ബദിയഡ്ക്ക പഡ്രെയിലെ രാമന്റെ മകളും ബീഡിത്തൊഴിലാളിയുമായ ആരതി നായകിനെ (23) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ബണ്ട്വാൾ കന്യാനയിലെ കായികാധ്യാപകൻ മോഹൻ കുമാർ എന്ന സയനൈഡ് മോഹനാണ് മംഗളൂരു അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം തടവ് വിധിച്ചത്

ഹെറാൾഡ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മൊത്തം 20 യുവതികളെയാണു മോഹൻ കുമാർ സയനൈഡ് നൽകി കൊലപ്പെടുത്തിയത്. സുള്ള്യയിൽ ഹോസ്റ്റൽ ജീവനക്കാരി ആയിരുന്ന കാസർകോട് മുള്ളേരിയ കുണ്ടാർ സ്വദേശിനി പുഷ്പാവതിയെ (21) കൊലപ്പെടുത്തിയ കേസിൽ മാത്രമാണു വിധി പറയാൻ ബാക്കിയുള്ളത്. ഇയാൾക്ക് 5 കേസുകളിൽ വധശിക്ഷയും 13 കേസുകളിൽ ജീവപര്യന്തവും നേരത്തെ വിധിച്ചിട്ടുണ്ട്. ഒരു കേസിൽ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. 2 കേസുകളിൽ ജീവപര്യന്തമായി ചുരുക്കി. ബാക്കിയുള്ള വധശിക്ഷ വിധികളിൽ ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ടില്ല.

ആരതി വധത്തിൽ ജീവപര്യന്തത്തിന് പുറമേ വിവിധ വകുപ്പുകളിലായി മൊത്തം 55,000 രൂപ പിഴയും ഒന്നു മുതൽ 10 വർഷം വരെ തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ആരതിയുടെ ആഭരണങ്ങൾ അമ്മയ്ക്ക് കൈമാറാനും ഇരയ്ക്ക് നഷ്ടപരിഹാരം നൽകാനുള്ള കർണാടക നിയമ പ്രകാരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരം തിട്ടപ്പെടുത്താനും കോടതി നിർദേശിച്ചു.

2006 ജനുവരിയിലാണ് ആരതി കൊല്ലപ്പെട്ടത്. ഒരു വിവാഹ ചടങ്ങിനിടെയാണ് ഇവരെ മോഹൻ കുമാർ പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി വലയിലാക്കി. ആരതിയുടെ വീട്ടിലും മോഹൻ കുമാർ ചെന്നിരുന്നു. 2006 ജനുവരി 3ന് കൂട്ടുകാർക്കൊപ്പം വിനോദ യാത്ര പോകുന്നെന്നും പറഞ്ഞ് ആരതി വീട്ടിൽ നിന്നിറങ്ങി പുത്തൂർ ബസ് സ്റ്റാൻഡിലും അവിടെ നിന്നു മോഹൻകുമാറിനൊപ്പം മൈസൂരു ബസ് സ്റ്റാൻഡിലും എത്തി. മൈസൂരു കെഎസ്ആർടിസി ബസ് സ്റ്റാൻഡിനടുത്ത് ഹോട്ടലിൽ മുറിയെടുത്ത് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു.

പിറ്റേന്നു രാവിലെ തന്ത്രപൂർവം ആഭരണങ്ങൾ അഴിച്ചു വയ്പ്പിച്ച ശേഷം ആരതിയെയും കൂട്ടി മോഹൻകുമാർ ബസ് സ്റ്റാൻഡിലെത്തി. ഗർഭിണിയാകാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞു സയനൈഡ് ഗുളിക നൽകി. ഛർദിക്കാൻ സാധ്യത ഉള്ളതിനാൽ മാറി നിന്നു കഴിക്കാൻ നിർദേശിച്ചു. തുടർന്നു ശുചിമുറിയിൽ കയറി ഗുളിക കഴിച്ച ആരതി തൽക്ഷണം മരിച്ചു. പിന്നീട് മുറിയിലെത്തിയ മോഹൻ കുമാർ ആരതിയുടെ ആഭരണങ്ങളും എടുത്ത് നാട്ടിലേക്കു മടങ്ങി.

ആരതി തിരിച്ചെത്താത്തതിനെ തുടർന്നു കാണാനില്ലെന്നു കാണിച്ച് പിതാവ് ബദിയട്ക്ക പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം എങ്ങുമെത്താതെ നിൽക്കവേയാണ് മൂന്നര വർഷത്തിനു ശേഷം 2009 ഒക്ടോബർ 21ന് മോഹൻ കുമാർ മറ്റൊരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ ആരതി അടക്കം 20 യുവതികളെ കൊലപ്പെടുത്തയതായി ഇയാൾ മൊഴി നൽകിയതോടെയാണ് ഇത്രയും യുവതികളുടെ തിരോധാനത്തിനു തുമ്പുണ്ടായത്.

2005 ലാണ് മോഹന്‍ 17ാം കൊലപാതകം നടത്തിയത്. ബി സി റോഡ് ബസ് സ്റ്റാന്‍ഡില്‍ വച്ച് പരിചയപ്പെട്ട യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി മോഹന്‍ അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 21ന് വിവാഹത്തിനെന്നു പറഞ്ഞ് ബംഗളൂരുവിലേക്കു കൊണ്ടുപോയി. അവിടെ ഹോട്ടലില്‍ മുറിയെടുത്ത് ശാരീരികബന്ധത്തിലേര്‍പ്പെട്ടശേഷം പിറ്റേന്നുരാവിലെ ബസ് സ്റ്റാന്‍ഡിലെത്തി. ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നെന്നുപറഞ്ഞ് സയനൈഡ് ഗുളിക നല്‍കി. ഇതനുസരിച്ച് യുവതി ഗുളിക കഴിച്ചയുടന്‍ കുഴഞ്ഞുവീണുമരിച്ചു. മോഹന്‍കുമാര്‍ മുറിയില്‍ തിരിച്ചെത്തി യുവതിയുടെ ആഭരണങ്ങളുമായി നാട്ടിലേക്കു മടങ്ങി. തിരിച്ചറിയാത്തതിനെത്തുടര്‍ന്ന് യുവതിയുടെ മൃതദേഹം അഞ്ചുദിവസത്തിനുശേഷം പോലീസ് സംസ്‌കരിക്കുകയും ചെയ്തു. വിനോദയാത്രയ്‌ക്കെന്നുപറഞ്ഞ് പോയ യുവതി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മംഗളൂരു കൊണാജെ പോലിസില്‍ പരാതി നല്‍കി.

2009 സെപ്റ്റംബര്‍ 21ന് മറ്റൊരു കേസില്‍ മോഹന്‍കുമാര്‍ പിടിയിലായതോടെയാണ് ശശികലയടക്കം 20 യുവതികളെ ഇയാള്‍ സമാനരീതിയില്‍ കൊലപ്പെടുത്തിയ വിവരം പുറത്തുവരുന്നത്. ശശികലയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണയ്ക്കായി 41 സാക്ഷികളെയും 67 രേഖകളും കോടതിയില്‍ ഹാജരാക്കി. ലീലാവതി(32), ബരിമാറിലെ അനിത(22), സുള്ള്യ പെരുവാജെയിലെ സുനന്ദ(25) എന്നിവരെ കൊന്ന കേസുകളിലാണ് മോഹന്‍കുമാറിന് മുമ്പ് വധശിക്ഷ ലഭിച്ചത്.

കര്‍ണാടകയിലെ മംഗളൂരുവില്‍ ബണ്ട്‌വാള്‍ കന്യാനയിലെ കായിക അധ്യാപകനായിരുന്ന മോഹന്‍കുമാര്‍ 2003-2009 കാലയളവില്‍ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണു സയനൈഡ് നല്‍കി അതിക്രൂരമായി കൊന്നത്. 2010ല്‍ മറ്റൊരു കേസില്‍ അറസ്റ്റിലായ മോഹന്‍ കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതടക്കം 20 കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. കാസര്‍കോട് മുള്ളേരിയ പുഷ്പ (21), ഉപ്പള വിജയലക്ഷ്മി (26), പൈവളിഗെ സാവിത്രി (26), മംഗലാപുരം തൊക്കോട്ടു താമസിച്ച കുമ്പള സ്വദേശിനി കമല എന്നിവരാണു മോഹന്റെ കൈകളാല്‍ കൊല്ലപ്പെട്ട മലയാളികള്‍. ബണ്ട്വാള്‍ ബരിമാറിലെ അനിത, സുള്ള്യ പെരാജെ ബേബി നായക് (25), പുത്തൂര്‍ കെദില ശാരദ (24), സുള്ള്യ സമ്പാജെ കാവേരി (34), പുത്തൂര്‍ പദുമജലു വിനുത (24), ബണ്ട്വാള്‍ മിട്ടൂര്‍ ഇഡ്കിഡു ഹേമാവതി (ഹേമ-24), ബല്‍ത്തങ്ങടി മഡന്ത്യാര്‍ മെഗിനമലാഡി യശോദ (26), ബണ്ട്വാള്‍ കരിയങ്കാല സനിരിബെ ശശികല (28), മംഗലാപുരം കങ്കനാടി ശാന്ത (35), ഉപ്പിനങ്ങടി വനിത (22), ബജ്‌പെ മുച്ചൂര്‍ ഗുഡബെട്ടു സുജാത (28), കൊണാജെ ശശികല (26), പൂര്‍ണിമ (33), ആരതി (24) ഉള്‍പ്പെടെയുള്ളവരാണു കൊല്ലപ്പെട്ട മറ്റുള്ളവര്‍.

ബണ്ട്വാള്‍ ബരിമാറിലെ അനിതയെ കാണാതായതിനെ തുടര്‍ന്ന് 2009ല്‍ ബണ്ട്വാളില്‍ ഹിന്ദുത്വര്‍ ലൗജിഹാദ് ആരോപിച്ച് കലാപത്തിന് ശ്രമിച്ചിരുന്നു. യുവതി മുസ്‌ലിം യുവാവിനൊപ്പം ഒളിച്ചോടിയെന്നാരോപിച്ചായിരുന്നു ഹിന്ദുത്വര്‍ പ്രക്ഷോഭം നടത്തിയത്. ഇതേത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ അനിതയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന മോഹന്‍ പിടിയിലായി. അന്വേഷണത്തില്‍ ഇയാളുമായി ബന്ധമുണ്ടായിരുന്ന കാസര്‍കോട് സ്വദേശിനി പുഷ്പ ഉള്‍പ്പെടെ നിരവധി യുവതികളെ കാണാനില്ലെന്നു കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണു കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. അനിതയുടേത് ഉള്‍പ്പെടെ യുവതികളുടെ മൃതദേഹങ്ങള്‍ സംസ്ഥാനത്തെ വിവിധ ബസ് സ്റ്റാന്‍ഡുകളിലെ ശുചിമുറിയില്‍ കണ്ടെത്തുകയുമുണ്ടായി.

കൊലപാതകം ശീലമാക്കിയ കായിക അധ്യാപകൻബണ്ട്വാള്‍ കന്യാനയിലെ സ്‌കൂളില്‍ കായിക അധ്യാപകനായിരുന്ന മോഹന്‍കുമാര്‍ 2003-2009 കാലയളവില്‍ നാല് മലയാളികളടക്കം 20തോളം യുവതികളെ സയനൈഡ് നല്‍കി വകവരുത്തിയതെന്നാണ് കണ്ടെത്തൽ. 2005ലായിരുന്നു ഇയാള്‍ പതിനേഴാമത്തെ കൊലപാതകം നടത്തിയത്

Top