നിങ്ങളുടെ നഗ്ന ചിത്രങ്ങള്‍ എടുക്കപ്പെട്ടിട്ടുണ്ടോ; ഓണ്‍ലൈനില്‍ പ്രത്യക്ഷമായോ; പേടി വേണ്ട കരുതലോടെ അതിജീവിക്കാം

സ്വന്തം അഴക് ഒന്നാസ്വദിക്കാന്‍ മാത്രമാകും പലരും ഫോ ണില്‍ നഗ്‌നചിത്രം പകര്‍ത്തുന്നത്. മറ്റാരും കാണും മുമ്പ് അതു ഡിലീറ്റ് ചെയ്യുകയും ചെയ്യും. പക്ഷേ, അതുകൊണ്ട് അപകടം ഒഴിവാകുന്നില്ല. ഫയല്‍ മാനേജര്‍ ടാബിലെ ആപ്ലിക്കേഷന്‍സ് ഫോള്‍ഡറില്‍ ഓരോ ആപ്ലിക്കേഷന്‍ വഴിയും ഷെയര്‍ ചെയ്ത മീഡിയ ഫയലുകള്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാകും. സെന്‍ഡ് ഫോള്‍ഡറില്‍ ഓഡിയോ ഫയലുകളും ഫോട്ടോയും വിഡിയോയും ഉള്‍പ്പെടെ എല്ലാം സേവ് ആകും. ഗാലറിയില്‍ നിന്നു ഡിലീറ്റ് ചെയ്താലും മറ്റേതെങ്കിലും ഫോള്‍ഡറില്‍ ഇവ ശേഖരിക്കപ്പെട്ടിട്ടുണ്ടാകും.

ഇവ ഓരോന്നുമെടുത്ത് ഡിലീറ്റ് ചെയ്യുകയോ മുഴുവനും ഡിലീറ്റ് ചെയ്യുകയോ ചെയ്യാം. ഫോണ്‍ റിപ്പയര്‍ ചെയ്യും മുമ്പ് ഫാക്ടറി റീസെറ്റ് ചെയ്യണം. മെമ്മറി കാര്‍ഡ് ഊരിമാറ്റണം. മെമ്മറി കാര്‍ഡില്‍ നിന്നു ഡിലീറ്റ് ചെയ്ത ഡാറ്റ റിക്കവര്‍ ചെയ്യാന്‍ വളരെയെളുപ്പമാണ്. കഴിവതും അംഗീകൃത സര്‍വീസ് സെന്ററുകളില്‍ മാത്രം ഫോണ്‍ റിപ്പയറിങ്ങിനു നല്‍കുക. ഡിലീറ്റ് ചെയ്ത ഫയലുകളും റിക്കവര്‍ ചെയ്യാന്‍ കഴിയുന്ന സോഫ്റ്റ്‌വേറുകള്‍ ഇന്നുണ്ട്. കഴിവതും കാത്തുനിന്ന് തകരാര്‍ പരിഹരിച്ചു ഫോണുമായി മടങ്ങുന്നതാകും ഉചിതം. കാരണം ഡാറ്റ റിക്കവര്‍ ചെയ്യാന്‍ കുറഞ്ഞത് നാലു മുതല്‍ അഞ്ചുവരെ മണിക്കൂറാണ് വേണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രണയത്തിന്റെ ഏതെങ്കിലുമൊരു തീവ്ര നിമിഷങ്ങളിലാകാം, വിദേശത്തുള്ള ഭര്‍ത്താവിന്റെ നിരന്തരമായ അഭ്യര്‍ഥന കൊണ്ടാകാം, നിങ്ങളുെട നഗ്‌നചിത്രം പങ്കു വയ്ക്കുന്നത്. ചിലപ്പോള്‍ നമ്മുടെ അറിവോ സമ്മതമോ കൂടാതെ പങ്കാളി പകര്‍ത്തിയതുമാകാം. പ്രണയനിമിഷങ്ങളില്‍ വ്യക്തിയെ നാം പൂര്‍ണമായി വിശ്വസിക്കുന്നു. പിന്നീട് ബന്ധം തകരുകയോ ബന്ധത്തിനു വിള്ളല്‍ വീഴുകയോ ചെയ്യുമ്പോഴാകും ഈ ചിത്രങ്ങള്‍ ഭീഷണിയും കെണിയുമായി മാറുന്നത്. അതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരുട്ടിലേക്കൊതുങ്ങും മനസ്സ്. എന്നാല്‍ അത് ഇനിമുതല്‍ വേണ്ട.

രോഗം വന്നു ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ നോക്കുന്നതാണ്. എന്നാല്‍ രോഗം വന്നാല്‍ ചികിത്സിക്കുക തന്നെ വേണം. രോഗം മാറ്റി എടുക്കുക തന്നെ വേണം. പേടിക്കരുത്, തളരരുത്. ഇതു രണ്ടും പറയാന്‍ എളുപ്പമാണെങ്കിലും ഈ അവസ്ഥ മറികടക്കുന്നത് അത്ര എളുപ്പമല്ല. എല്ലാത്തിനും പരിഹാരമുണ്ട്. ഈ ശുഭാപ്തിവിശ്വാസം കൈവരിക്കുകയാണ് ആദ്യം വേണ്ടത്. ഒരുപക്ഷേ, ചതിയിലൂടെ കൈവശപ്പെടുത്തിയ ചിത്രമാകാം, നിങ്ങളറിയാതെ പകര്‍ത്തിയ സ്വകാര്യ നിമിഷമാകാം, നിങ്ങളുടെ മുഖവും മറ്റൊരാളുടെ ശരീരവും വച്ചു മോര്‍ഫ് ചെയ്തു കൃത്രിമമായി ഉണ്ടാക്കിയതാകാം. വിശ്വസ്തനെന്നു കരുതി നിങ്ങള്‍ അയച്ചു കൊടുത്ത ചിത്രവുമാകാം. എന്തായാലും സ്വയം കുറ്റപ്പെടുത്തി സമയം കളയാതെ എത്രയും പെട്ടെന്ന് പോംവഴികളാലോചിക്കുകയാണു പ്രധാനം. പ്രതിസന്ധികളില്‍ പതറാതെ നമ്മുടെ കരുത്തും വ്യക്തിത്വവും പ്രകടമാക്കുക. പണം ആവശ്യപ്പെടുകയോ ചൂഷണങ്ങള്‍ക്കു നിര്‍ബന്ധിക്കുയോ ചെയ്താല്‍ ഒരിക്കലും വഴങ്ങരുത്.

ഓര്‍ക്കുക, നിങ്ങളുെട നഗ്‌നചിത്രമോ ദൃശ്യമോ അയയ്ക്കുകയോ വെബ്ക്യാമിനു മുന്നിലോ വിഡിയോ ചാറ്റിലോ നഗ്‌നയായി നില്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതു നിങ്ങളുടെ തെറ്റല്ല. അത് പുറത്തായാല്‍ അതിനു നിങ്ങളെ പ്രേരിപ്പിച്ച ആളാണു കുറ്റക്കാരന്‍. നിങ്ങളുടെ സമ്മതമില്ലാതെ അത് പുറത്താക്കിയ ആളാണ് കുറ്റക്കാരന്‍.

നിങ്ങളുടെ സ്വകാര്യതയും അഭിമാനവും വ്യക്തിത്വവും എത്ര വിലപ്പെട്ടതാണെന്ന് ഭീഷണിപ്പെടുത്തുന്നവരെ ബോധ്യപ്പെടുത്തുകയാണ് ആദ്യപടി. കര്‍ശനമായും തളരാതെയും ഇതു പറയണം. പേടിക്കുന്നത് കുറ്റവാളിയെ കരുത്തരാക്കുകയേയുള്ളൂ. ഭയത്തെ അയാള്‍ ചൂഷണം ചെയ്യും. നമ്മെ തളര്‍ത്തുകയാണ് കുറ്റവാളിയുടെ ലക്ഷ്യം എന്നതിനാല്‍ ഭയത്തിന്റെ ഒരു ലക്ഷണവും പ്രകടമാക്കരുത്.

പലപ്പോഴും പലരും ഒത്തുതീര്‍പ്പിനൊരുങ്ങും. ഒരിക്കലും അത് ചെയ്യരുത്. അവര്‍ ചോദിക്കുന്ന പണമോ മറ്റു വസ്തുക്കളോ കൊടുക്കുകയോ അല്ലെങ്കില്‍ അവര്‍ക്കു വഴങ്ങുകയോ ചെയ്യുന്നതാണ് കൂടുതല്‍ അപകടം.

നിങ്ങളുടെ കൈയിലൊതുങ്ങുന്നതല്ല പ്രശ്‌നം എന്നു തോന്നിയാല്‍ മാതാപിതാക്കളോേടാ സ്‌കൂള്‍ അധികൃതരോടോ സ്‌കൂളിലെ കൗണ്‍സലര്‍മാരോടോ ൈചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരോടോ വിവരം അറിയിക്കുക. മുതിര്‍ന്ന ഒരു സുഹൃത്തിനോടും സഹായം ചോദിക്കാം. കാര്യങ്ങള്‍ നീണ്ടുപോകുന്നതു പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കും.

എല്ലാ ജില്ലയിലും പൊലീസിന്റെ സൈബര്‍സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ അല്ലെങ്കില്‍ നാട്ടില്‍ പൊലീസ് സ്റ്റേഷനിലോ കിട്ടാവുന്നത്ര തെളിവുകളോടെ പരാതി കൊടുക്കണം. ഭീഷണിയുയര്‍ത്തി ഫോണ്‍ വിളിച്ചിട്ടുണ്ടെങ്കില്‍, ആ നമ്പറുകള്‍ ട്രൂ കോളറോ മറ്റു ആപ്പുകളോ ഉപയോഗിച്ചു കണ്ടുപിടിച്ച്, വ്യക്തിയും ലൊക്കേഷനും മനസ്സിലാക്കുന്നതും പൊലീസിനെ അറിയിക്കുന്നതും നന്നായിരിക്കും.

ഫെയ്‌സ്ബുക്കിലൂെടയോ വാട്‌സ്ആപ്പിലൂടെയോ നഗ്‌നചിത്രം പുറത്തു വിട്ടിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവും ശേഖരിക്കണം. പേജ് പ്രൊഫൈലും വാട്‌സ്ആപ്പ് നമ്പരും സഹിതം സ്‌ക്രീന്‍ ഷോട്ട് എടുത്താല്‍ മതി. കാരണം, ഇതു മാത്രമാണ് നിയമത്തിനു മുന്നില്‍ സമര്‍പ്പിക്കാനാകുന്ന തെളിവ്. പ്രൊഫൈല്‍ ഏതു നിമിഷവും അപ്രത്യക്ഷമാകാം എന്നതുകൊണ്ട് എത്രയും വേഗം തെളിവ് എടുത്തു വയ്ക്കുക.

എന്തെങ്കിലും കാരണവശാല്‍ അശ്ലീലചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ ഉപയോഗിച്ച് ആ ചിത്രങ്ങള്‍ ഏറ്റവും താഴേക്ക് മാറ്റാന്‍ സാധിക്കും. പേടിക്കുകയല്ല, ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ഈ സമയത്ത് ആവശ്യം. പ്രായപൂര്‍ത്തിയാകാത്തവരുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ സൂക്ഷിക്കുന്നതും വിതരണം ചെയ്യു ന്നതും നിയമവിരുദ്ധമാണെന്നു കൂടി അറിയുക. പോക്‌സോ നിയമപ്രകാരം സ്വമേധയാ കേസെടുക്കുന്നതിന് സൈബര്‍ സെല്ലുകള്‍ക്ക് അധികാരമുണ്ട്.

Top