മുസ്ലീം യുവതിയെ പ്രണയിച്ച ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലികൊന്നു

ജയ്പൂര്‍: മുസ്ലീം യുവതിയെ പ്രണയിച്ചതിന്‍റെ പേരില്‍ ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലികൊന്നു. ബാര്‍മര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ കേത്രം ഭീമാണ് കൊല്ലപ്പെട്ടത്.  സുഹൃത്തുക്കള്‍ വഴി വിളിച്ചുവരുത്തിയശേഷമാണ് പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  അല്‍വാറില്‍ പശുകടത്ത് ആരോപിച്ച് രണ്ട് പേരെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയതിന്‍റെ ഞെട്ടല്‍ വിട്ടും മാറും മുന്പാണ് രാജസ്ഥാനിലെ ദാരുണമായ ഈ കൊലപാതകം.

Top