യോഗിയോട് കുളിച്ച് വൃത്തിയാകാന്‍ ഉപദേശിച്ച് ദലിത് സംഘടന; 16 അടി നീളമുള്ള സോപ്പ് ഉണ്ടാക്കി അയച്ച് കൊടുത്ത് പ്രതിഷേധം

കാണാന്‍ വരുന്ന ദലിത് സമുദായത്തില്‍ പെട്ടവര്‍ സോപ്പും പെര്‍ഫ്യൂമും ഉപയോഗിചിചരിക്കണമെന്ന് ആവശ്യപ്പെട്ട യോഗിക്ക് മധുര പ്രതികാരവുമായി ദലിതര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 16 അടി നീളമുള്ള സോപ്പും ഷാമ്പൂവും സമ്മാനിച്ചാണ് സംഘടനയുടെ പ്രതിഷേധം. അതിനോടൊപ്പം ഒരു ഉപദേശവും താങ്കള്‍ ആദ്യം കുളിച്ച് വൃത്തിയാവു എന്നും.

ഗുജറാത്തില്‍ രൂപം കൊണ്ട പുതിയ ദളിത് സംഘടനയാണ് യോഗി ആദിത്യനാഥിന് സോപ്പ് സമ്മാനിച്ചത്. ഡോ അംബേദ്ക്കര്‍ വചന്‍ പ്രതിഭന്ധ് സമിതിയാണ് ഈ നീക്കം നടത്തിയത്. യോഗി ആദിത്യനാഥ് മനുവാദി രാഷ്ട്രീയത്തെയാണ് പ്രതിനീധികരിക്കുന്നത്. അദ്ദേഹമാണ് സോപ്പിട്ടു കുളിച്ച് അദ്ദേഹത്തില്‍ നിന്നുള്ള ശരികേടുകളില്‍ നിന്ന് മുക്തമാവേണ്ടതെന്ന് സംഘടന ഭാരവാഹികളായ കിറിത് റാഹ്‌തോഡ്, കാന്തിലാല്‍ പാര്‍മര്‍ എന്നിവര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂണ്‍ 9ന് യോഗി ആദിത്യനാഥിന് സോപ്പ് അയക്കും. അയക്കുന്നതിന് മുന്‍പ് പൊതു പരിപാടിയില്‍ സോപ്പ് പ്രദര്‍ശിപ്പിച്ചതിനു ശേഷമായിരിക്കും അയക്കുക. വാല്‍മീകി സമുദായത്തില്‍ നിന്നുള്ള സ്ത്രീകളാണ് സോപ്പ് നിര്‍മ്മിച്ചത്.

Top