സ്ത്രീ സാന്നിധ്യം നിഷിദ്ധമാക്കുന്നത് ആരും ചെയ്താലും തെറ്റ് തന്നെയെന്ന് ഡിസി.ബുക്ക്സ്

സ്ത്രീവിരുദ്ധ നിലപാടുകളെ ഒരു പ്രസാധകനും അംഗീകരിക്കില്ലെന്ന് ഡിസി ബുക്‌സ്.പുസ്തകപ്രകാശന ചടങ്ങ് സംബന്ധിച്ച് വിവാദങ്ങളിലേക്ക് കറന്റ് ബുക്‌സിനെ വലിച്ചിഴക്കുന്നതില്‍ പ്രതികരണവുമായി ഡിസി ബുക്‌സ്. ഡിസി ബുക്‌സിന്റെ സഹോദരസ്ഥാപനമായ കറന്റ് ബുക്‌സാണ് ഈ ചടങ്ങു സംഘടിപ്പിക്കുന്നതെന്ന തെറ്റിധാരണയാല്‍ ഡിസി ബുക്‌സിനെതിരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചില പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഡിസി ബുക്‌സുമായി ഈ പ്രകാശനച്ചടങ്ങിന് യാതൊരു ബന്ധവുമില്ലെന്ന് ഡിസി അറിയിച്ചു. സ്ത്രീവിരുദ്ധ നിലപാടുകള്‍ ഒരു കാലത്തും ഒരു പ്രസാധകനും എടുക്കരുത് എന്ന ശക്തമായ നിലപാടാണ് തങ്ങള്‍ക്ക് ഉള്ളതെന്നും ഡിസി വ്യക്തമാക്കി.

Top