ഡിസിസി അന്തിമപട്ടികയിൽ പൊട്ടിത്തെറി!..വീണ്ടും തിരുത്തി ഹൈക്കമാന്റ്; പാലോട് രവിയും കെ.പി ശ്രീകുമാറും പട്ടികയിൽ.കെ.സി.വേണുഗോപാലിന്റെ അപ്രമാദിത്തമെന്ന് ഗ്രൂപ്പുകള്‍.

തിരുവനന്തപുരം: കേരളത്തിലെ ഡിസിസി പട്ടികയിൽ ഗ്രുപ്പ് അടി തുടരുന്നതിനിടെ അന്തിമ പട്ടികയിൽ വീണ്ടും തിരുത്തൽ വരുത്തി ഹൈക്കമാന്റ്. തിരുവനന്തപുരത്ത് പാലോട് രവിയും ആലപ്പുഴയിൽ കെ.പി ശ്രീകുമാറും പുതിയതായി പട്ടികയിൽ ഉൾപ്പെടുത്തി. പുതിയ ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടികയിൽ കടുത്ത അതൃപ്തിയിലാണ് എ, ഐ ഗ്രൂപ്പുകള്‍. അന്തിമ പട്ടികയില്‍ കെ.സി.വേണുഗോപാലിന്‍റെ അപ്രമാദിത്തമാണെന്നു ഗ്രൂപ്പുകള്‍ ആരോപിച്ചു. ഗ്രൂപ്പുകളുടെ അക്കൗണ്ടില്‍ വന്നിരിക്കുന്ന പേരുകളില്‍ കെസിയുടെ ഇടപെടലെന്നാണ് പരാതി.ട്ടിക ഒൗദ്യോഗികമായി പ്രഖ്യാപിച്ചാലുടന്‍ പ്രതിഷേധം അറിയിക്കാനാണ് ഗ്രൂപ്പുകളുടെ നിലപാട്. അന്തിമ പട്ടിക കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.

ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പലവട്ടമായുള്ള തിരുത്തലുകള്‍ക്കും ശേഷമാണ് 14 ജില്ലാ അധ്യക്ഷന്‍മാരുടെ അന്തിമ തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്. കഴിഞ്ഞ ദിവസം വീണ്ടും ദില്ലിയില്‍ എത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കെസി വേണുഗോപാല്‍, താരീഖ് അന്‍വര്‍ മുതലായുള്ള മുതിര്‍ന്ന നേതാക്കളുമായി അവസാന ഘട്ടത്തില്‍ ഒരിക്കല്‍ കൂടി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. അന്തിമ പട്ടിക സുധാകരന്‍ വ്യാഴാഴ്ച രാത്രിയോടെ താരീഖ് അന്‍വറിന് സമര്‍പ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പട്ടികയുമായി ബന്ധപ്പെട്ട് സമവായം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഭിന്നത പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് തലവേദനയാണ്. അതേസമയം ഇന്ന് തന്നെ ഡി സി സി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിക്കുമെന്നാണ് സൂചനയും പുറത്തുവന്നിട്ടുണ്ട്. ഒരു വശത്ത് പട്ടിക അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുതിർന്ന നേതാക്കൾ. കൂടിയാലോചന നടത്താതെ തയ്യാറാക്കിയ പട്ടിക തിരിച്ചടിയാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. സാമുദിയാക സമവാക്യങ്ങൾ പരിഗണിച്ചില്ലെന്നും വനിതകൾക്ക് പ്രാതിനിധ്യമില്ലെന്നും പരാതിയുണ്ട്.

കെ സുധാകരൻ സമർപ്പിച്ച പട്ടിക തിരുവന്തപുരം – പാലോട് രവി കൊല്ലം – രാജേന്ദ്ര പ്രസാദ് പത്തനംതിട്ട – സതീഷ് കൊച്ചുപറമ്പിൽ ആലപ്പുഴ – കെ പി ശ്രീകുമാർ കോട്ടയം – ഫിൽസൺ മാത്യൂസ് ഇടുക്കി – എസ് അശോകൻ എറണാകുളം – മുഹമ്മദ് ഷിയാസ് തൃശൂർ – ജോസ് വള്ളൂർ പാലക്കാട് – എ തങ്കപ്പൻ മലപ്പുറം – വി എസ് ജോയി കോഴിക്കോട് – കെ പ്രവീൺകുമാർ വയനാട് – എംഡി അപ്പച്ചൻ കണ്ണൂർ – മാർട്ടിൻ ജോർജ് കാസർഗോഡ് – പി കെ ഫൈസൽ എല്ലാക്കാലത്തും കോൺഗ്രസിനെയും കോൺഗ്രസ് നേതാക്കളെയും അകാരണമായി വേട്ടയാടിയിട്ടുള്ള മാധ്യമങ്ങളുടെയും ചില സ്ഥാപിത താത്പര്യക്കാരുടെയും കുപ്രചരണങ്ങളിൽ എൻ്റെ സഹപ്രവർത്തകരും കോൺഗ്രസ് അനുഭാവികളും വീണു പോകരുതെന്ന് നേരത്തെ കെ. സുധാകരൻ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ കുറേ ആഴ്ചകളായി കോണ്‍ഗ്രസ് നേതൃത്വത്തെ കുഴക്കുന്ന പ്രതിസന്ധിയാണ് ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനം. ഓണത്തിന് മുമ്പ് പ്രഖ്യാപിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും തര്‍ക്കങ്ങള്‍ കാരണം പ്രഖ്യാപനം നീണ്ടുപോവുകയായിരുന്നു. സംസ്ഥാന തലത്തില്‍ വേണ്ടത്ര ചര്‍ച്ച നടത്തിയില്ലെന്ന് ആരോപിച്ച് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രംഗത്ത് എത്തിയത് പ്രതിസന്ധി കൂടുതല്‍ ശക്തമാക്കി. തങ്ങളുടെ പരാതികള്‍ അവര്‍ എഐസിസി നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു.

എഐസിസിയുടെ നിര്‍ദേശങ്ങളെ തുടര്‍ന്ന് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വര്‍ക്കിങ് പ്രസിഡന്‍റുമാരും ചേര്‍ന്ന് നേരത്തെ തയ്യാറാക്കിയ ചുരുക്ക പട്ടികയിലെ ചില പേരുകള്‍ അവസാനഘട്ട ചര്‍ച്ചകളില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പ് താല്‍പര്യമല്ല, സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചപ്പോഴാണ് പ്രധാനമായും ഈ മാറ്റങ്ങള്‍ വന്നതെന്നാണ് സൂചന. ആറ് ജില്ലകളിലെ പേരുകളിലാണ് അവസാനം നിമിഷം മാറ്റം വന്നത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട്, കാസര്‍കോട് ജില്ലകളാണ് ഇവ. അതേസമയം പട്ടികയില്‍ ഇത്തവണ ദളിത്, വനിതാ പ്രാതിനിധ്യം ഉണ്ടാവില്ലെന്ന കാര്യം ഏറേക്കുറെ ഉറപ്പായി. വനിതാ പ്രതിനിധ്യത്തിനായി രാഹുല്‍ ഗാന്ധി അവസാന നിമിഷം വരെ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നേതൃത്വം ധരിപ്പിച്ചെന്നാണ് സൂചന. നിലവില്‍ കൊല്ലം ഡിസിസിയുടെ തലപ്പുള്ള ബിന്ദു കൃഷ്ണയാണ് ഏക വനിതാ പ്രതിനിധി. ഇവര്‍ ഒഴിവാകുമ്പോള്‍ ആദ്യ ഘട്ടത്തില്‍ മൂന്ന് ജില്ലകളിലേക്ക് വരെ വനിതകളുടെ പേര് ചര്‍ച്ചകള്‍ ഇടംപിടിച്ചിരുന്നു. വയനാട് പികെ ജയലക്ഷ്മി, തൃശൂര്‍ പത്മജ വേണുഗോപാല്‍ എന്നിവര്‍ക്കായിരുന്നു സാധ്യത കല്‍പ്പിച്ചിരുന്നത്.

എന്നാല്‍ ചര്‍ച്ചകള്‍ ഒരു ഘട്ടം പിന്നിട്ടപ്പോള്‍ തന്നെ ഇവരെല്ലാം പുറത്താവുകായിരുന്നു. ദളിത് പരിഗണന ഇല്ലെങ്കിലും ക്രിസ്ത്യന്‍, മുസ്ലിം, ഈഴവ, നായര്‍ പ്രാതിനിധ്യങ്ങള്‍ ഉറപ്പാക്കിയിട്ടുള്ളതാണ് പുതിയ പട്ടിക. ദളിതര്‍ക്കും സ്ത്രീകള്‍ക്കും കെപിസിസി പുനഃസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് നേതൃത്വം എഐസിസിയെ ധരിപ്പിച്ചിട്ടുണ്ട്. മധ്യതിരുവിതാം കൂറില്‍ ഈഴവ ക്രിസ്ത്യന്‍ പ്രാതിനിധ്യം ഉറപ്പിക്കുന്നതിന് വേണ്ടായിയിരുന്നു ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നത്. തിരുവനന്തപുരത്ത് പാലോട് രവിയുടെ പേരാണ് അന്തിമ പരിഗണനയിലുള്ളത്. എ ശബരീനാഥ്. ജിഎസ് ബാബു എന്നിവരായിരുന്നു സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍. ബാബുവിന് വേണ്ടി ശശി തരൂര്‍ എംപി ഉള്‍പ്പടെ ശക്തമായി രംഗത്ത് ഉണ്ടായിരുന്നു. കൊല്ലത്ത് എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും രാജേന്ദ്ര പ്രസാദിന് ഈഴവ പ്രാതിനിധ്യം അനുകൂല ഘടകമായി. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഉമ്മന്‍ചാണ്ടിയുടേയും പിന്തുണ രാജേന്ദ്ര പ്രസാദിന് ഉണ്ടായിരുന്നു. നസീറിന്‍റെ പേരായി രാജേന്ദ്ര പ്രസാദിന് എതിരായി ഐ ഗ്രൂപ്പ് മുന്നോട്ട് വെച്ചിരുന്നത്. പത്തനംതിട്ടയില്‍ സതീശ് കൊച്ചുപറമ്പിലിന്‍റെ പേര് തുടക്കത്തില്‍ തന്നെ തീരുമാനിച്ചിരുന്നത്.

ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ പിന്തുണയ്ക്കുന്ന കെപി ശ്രീകുമാറിനാണ് നറുക്ക് വീണിരിക്കുന്നത്. രമേശ് ചെന്നിത്തല നിര്‍ദേശിച്ച ബാബു പ്രസാദിന് പ്രാദേശിക എതിര്‍പ്പ് പ്രതിസന്ധിയാവുകയായിരുന്നു. കോട്ടയത്ത് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും പിന്തുണച്ച രണ്ട് പേരേയും മറികടന് ഫില്‍സണ്‍ മാത്യൂസ് ആണ് അന്തിമ പട്ടകിയില്‍ ഇടം പിടിച്ചത്. യൂജിന്‍ തോമസിനെ ഉമ്മന്‍ചാണ്ടി പിന്തുണച്ചപ്പോള്‍ നാട്ടകം സുരേഷിന് വേണ്ടിയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത് എത്തിയത്. എന്നാല്‍ രണ്ടുപേരും അവസാഘട്ടത്തില്‍ പുറത്തായി. ഇടുക്കിയില്‍ എസ് അശോകന്‍ അധ്യക്ഷനാവാനാണ് സാധ്യത. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പിന്തുണയുള്ള മുഹമ്മദ് ഷിയാസ് എറണാകുളത്ത് അധ്യക്ഷനാവുമെന്ന കാര്യം ആദ്യ ഘട്ടത്തില്‍ തന്നെ തീരുമാനമായിരുന്നു. തൃശൂരില്‍ ജോസ് വള്ളൂരും സ്ഥാനം ഉറപ്പിക്കുന്നത്.

തര്‍ക്കം നിലനിന്നിരുന്ന മറ്റൊരു ജില്ലയായ പാലക്കാട് എ തങ്കപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്നാണ് സൂചന. എവി ഗോപിനാഥ്, വിടി ബല്‍റാം എന്നിവരായിരുന്നു പരിഗണനയിലുണ്ടായിരുന്നു മറ്റ് രണ്ട് പേരുകള്‍. കെ സുധാകരന്‍ എവി ഗോപിനാഥിന് വേണ്ടിയും സതീശനും മറ്റ് യുവനേതാക്കള്‍ വിടി ബല്‍റാമിനും വേണ്ടിയായിരുന്നു വാദിച്ചത്. എന്നാല്‍ കെസി വേണുഗോപാലിന്‍റെ പിന്തുണയോടെ എ തങ്കപ്പന്‍ പട്ടികയില്‍ ഇടം പിടിക്കുകയായിരുന്നു. മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തിനെ മറികടന്ന് വിഎസ് ജോയിയും കോഴിക്കോട് കെ പ്രവീണ്‍ കുമാറും ഡിസിസിയെ നയിക്കാന്‍ എത്തും. വയനാട് എന്‍ഡി അപ്പച്ചന്‍റെ പേരാണ് ഉള്ളത്. ഇദ്ദേഹത്തിന്‍റെ പേര് നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധിയെന്ന സൂചനയുണ്ടെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. പട്ടികയില്‍ ഇടം പിടിച്ച ഏക മുന്‍ ഡിസിസി അധ്യക്ഷന്‍ കൂടിയാണ് ഇദ്ദേഹം. കണ്ണൂരില്‍ മാര്‍ട്ടിന്‍ ജോസും കാസര്‍കോട് പികെ ഫൈസലുമാണ് സാധ്യത ലിസ്റ്റില്‍ ഉള്ളത്.

Top