ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കയച്ച മൃതദേഹം മാറി; വയനാട് സ്വദേശിയുടെ മൃതദേഹത്തിന് പകരം എത്തിയത് ചെന്നൈ സ്വദേശിയുടേത്

വയനാട്: ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് അയച്ച മൃതദേഹം മാറി. വിദേശത്ത് മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലേക്ക് എത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ്. അമ്പലവയല്‍ സ്വദേശി നിധിന്റെ മൃതദേഹത്തിന് പകരം, ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. എംബാം ചെയ്ത മൃതദേഹം നാട്ടിലേക്കയച്ചപ്പോൾ മാറിയതാണെന്നാണ് സൂചന.

Latest
Widgets Magazine