വീട്ടുകാരുമായി പിണങ്ങി വീടിനു പുറത്തിരുന്ന വയോധികന്‍ സൂര്യാഘാതമേറ്റു മരിച്ചു

പാലക്കാട് 62 വയസ്സുകാരന്‍ സൂര്യാഘാതമേറ്റ് മരിച്ചു. പല്ലശ്ശന കൂടല്ലൂര്‍ നടുത്തറ നടക്കാവ് വീട്ടില്‍ നാരായണന്‍ എഴുത്തച്ഛന്റെ മകന്‍ കൃഷ്ണന്‍കുട്ടി ആണ് മരിച്ചത്. വീട്ടുകാരുമായി പിണക്കമായതിനാല്‍ വീടിനകത്ത് കയറാതെ പുറത്തുള്ള തിണ്ണയില്‍ ഇരുന്ന കൃഷ്ണന്‍കുട്ടിക്ക് സൂര്യാഘാതമേല്‍ക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ഇയാളെ വീടിന്റെ തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിണക്കത്തെ തുടര്‍ന്ന് കൃഷ്ണന്‍കുട്ടി രാവിലെ മുതല്‍ വീടിന്റെ തിണ്ണയില്‍ ഇരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇയാളുടെ മൃതദേഹത്തില്‍ പെള്ളലേറ്റ പാടുകള്‍ കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം സൂര്യാഘാതമാണെന്നു സ്ഥിരീകരിച്ചെന്ന് കൊല്ലങ്കോട് എസ്ഐ കെ.എന്‍.സുരേഷ് പറഞ്ഞു. പാലക്കാടുള്ള ചായക്കടയില്‍ ജോലി ചെയ്യുന്ന കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസമാണു വീട്ടിലെത്തിയത്. ഭാര്യ-ഉഷാകുമാരി, മക്കള്‍- ദീപ്തി, ദ്യശ്യ.

Top