ദ്യോക്കൊവിച്ചിനോടൊപ്പം ദീപിക ;കാമുകിയാണെന്ന് പാപ്പരാസികള്‍.

ലണ്ടന്‍: ദ്യോക്കൊവിച്ചിനോടൊപ്പം ബാറില്‍ നിന്ന് ഇറങ്ങിവരുന്ന സുന്ദരി ആരാണെന്ന് വിദേശമാധ്യമങ്ങള്‍ക്ക് മനസിലാക്കാനായില്ല.പക്ഷെ അത് നമ്മുടെസ്വന്തം ദീപിക പദുകോണ്‍ ആയിരുന്നെന്ന് തെളിയാന്‍ അധികം താമസമുണ്ടായില്ല.
ഏറെ തിരഞ്ഞാണ് ടെന്നീസ് ഇതിഹാസത്തോടൊപ്പം ആത്യക്ഷപ്പെട്ട സുന്ദരി ഇന്ത്യന്‍ ബോളിവുഡ് താര റാണി ദീപിക പദുക്കോണ്‍ ആണെന്ന് അവര്‍ക്ക് മനസിലാകുന്നത്
deepi

പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയ്ല്‍ അടക്കമുള്ളവരാണ് ദീപികയെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടത്. ദ്യോകോവിച്ചിനൊപ്പം ബാറില്‍ നിന്ന് ഇറങ്ങി വന്ന സുന്ദരി ദ്യോകോയുടെ പുതിയ കാമുകിയാണെന്നും ഭാര്യ ജെലീന ഇതൊന്നും ഇഷ്ടപ്പെടുന്നില്ലെന്നും വരെ പാപ്പരാസികള്‍ എഴുതിപ്പിടിപ്പിച്ചു. ഗോസിപ്പുകള്‍ പ്രചരിക്കുമ്പോഴും വിദേശ മാധ്യമങ്ങള്‍ ഒന്നടങ്കം അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്. ദീപികയുടെ സൗന്ദര്യം. മനോഹരമായ കാലുകളുള്ള, കറുത്ത മുടിയുള്ള ശാലീന സുന്ദരി എന്നാണ് ഡെയ്‌ലി മെയ്ല്‍ ദീപിക പദുക്കോണിനെ വിശേഷിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

 

 

deepika 2

Top