സിപിഎംകാരിയായ പഞ്ചായത്ത് പ്രസിഡന്റിനെ അവഹേളിച്ച് സിപിഎം ജനപ്രതിനിധികള്‍; പരാതി വനിതാകമ്മീഷനും ഡിജിപിക്കും

സിപിഎം പ്രവർത്തകരുടെ അവഹേളനത്തിന് വിധേയയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കി. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും തന്നെ അപകീർത്തിപ്പെടുത്തുന്നെന്നാണ് പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ സലൂജയുടെ പരാതി.

ചെങ്കല്‍ ഗ്രാമപഞ്ചായത്തംഗം പ്രശാന്ത്, കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായ ഷിജു എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവരും സിപിഎം അംഗങ്ങളാണ്.  പാറശാല ബ്ലോക്ക് പഞ്ചായത്തില്‍ താന്‍ പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും അപവാദ പ്രചാരണങ്ങള്‍ നടത്തുന്നത് പതിവാണെന്ന് സലൂജ പരാതിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നുവെന്നും പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് നിയമനടപടിക്ക് ഒരുങ്ങുന്നതെന്നും സലൂജ പറഞ്ഞു. അതേ സമയം പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു ചെങ്കല്‍ ഗ്രാമപഞ്ചായത്തംഗം പ്രശാന്തിന്റെ പ്രതികരണം.

Top