മാതാപിതാക്കള്‍ മരത്തില്‍ കെട്ടിയിട്ട എട്ടുവയസ്സുകാരിയെ വനിതാ കമ്മീഷന്‍ രക്ഷപെടുത്തി. ഡല്‍ഹി മെട്രോ സ്റ്റേഷന് സമീപമാണ് മനുഷ്യ മനസ്സിനെ മരവിക്കുന്ന സംഭവം. ലഹരിക്ക് അടിമയാണു പെണ്‍കുട്ടിയെന്നും അതിനാലാണു കെട്ടിയിട്ടതെന്നുമാണു മാതാപിതാക്കള്‍ പറയുന്നത്. രക്ഷിക്കുമ്പോള്‍ കുട്ടിക്ക് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് കമ്മീഷന്‍ പറഞ്ഞു. ഒന്‍പത് കുട്ടികളടക്കം 11 അംഗങ്ങളുള്ള കുടുംബമാണിതെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നുവെന്നും സ്വാതി പറഞ്ഞു. കൂട്ടിയുടെ അമ്മ വീണ്ടും ഗര്‍ഭിണിയാണെന്നും അവര്‍ പറഞ്ഞു.മദ്യപാനിയായ പിതാവ് ലഹരിക്ക് അടിമപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും സ്വാതി മാലിവാള്‍ പറഞ്ഞു.


