ഓടുന്ന ബസ്സില്‍ യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയതിന് ശേഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു

ഓടുന്ന ബസ്സില്‍ യുവാവിനെ കത്തി കൊണ്ട് കഴുത്തറത്ത് കൊലപ്പെടുത്തിയതിന് ശേഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കൊണ്ടു പോയി. രാജ്യതലസ്ഥാനത്ത് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിനുള്ളില്‍ വെച്ചാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വ്യാഴാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം.പഞ്ചാബി ഭാഗില്‍ നിന്ന് ബദര്‍പുര അതിര്‍ത്തി വരെ പോകുന്ന ബസ്സില്‍ ലജ്പത് നഗറില്‍ നിന്നാണ് യുവാവ് കയറിയത്. ആശ്രാം ചൗക്കില്‍ നിന്ന് വണ്ടിയിലേക്ക് കയറിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ നാലാംഗ സംഘം യുവാവിന്റെ കയ്യില്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ഇത് യുവാവ് തടയാന്‍ ശ്രമിച്ചപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ കയ്യില്‍ കരുതിയ കത്തിയെടുത്ത് യുവാവിന്റെ കഴുത്തിന് പരിക്കേല്‍പ്പിച്ചത്.മുറിവില്‍ നിന്നും ചോര വാര്‍ന്നതിനെ തുടര്‍ന്ന് യുവാവ് ഉടന്‍ മരണമടഞ്ഞു. പിന്നീട് ഡ്രൈവറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബസ് നിര്‍ത്തിച്ച് നാലാംഗ സംഘം ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ എല്ലാവരും 13 നും 16 നും മദ്ധ്യേ പ്രായമുള്ളവരാണ്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികള്‍ നാല് പേരും ഡല്‍ഹി പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

Top