പാഷാണം ഷാജിയും ഡിജിപി ബെഹറയും തമ്മിലെന്ത് ? ഡിജിപി ലോക്‌നാഥ് ബെഹറയുടെ രൂപസാദൃശ്യം ലഭിച്ചതിന് പാഷാണം ഷാജിക്കു മമ്മൂട്ടിയുടെ പ്രശംസ

കൊച്ചി:ഡിജിപി ആയല്ലോ ഇനി എന്ത് വേണം ! പാഷാണം ഷാജി എന്ന പേരിലറിയപ്പെടുന്ന സാജു നവോദയയ്ക്കു മെഗാതാരം മമ്മൂട്ടിയുടെ പ്രശംസ. ലോക്‌നാഥ ബെഹ്‌റ ഡി ജിപി ആയതുമുതല്‍ അദ്ദേഹവുമായി രൂപസാദൃശ്യമുള്ള പാഷാണം ഷാജിക്കും പ്രശംസകള്‍ ലഭിക്കുന്നുണ്ട്. ലോക്‌നാഥ് ബെഹറയുടെ രൂപസാദൃശ്യം ലഭിച്ചതിനാണ് മമ്മൂട്ടി സാജുവിനെ പ്രശംസിച്ചത്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ തോപ്പില്‍ ജോപ്പനില്‍ സാജു അഭിനയിക്കുന്നുണ്ട്. സാജു കഴിഞ്ഞ ദിവസം സെറ്റിലെത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ അഭിനന്ദനം. ‘ഡിജിപി ആയല്ലോ ഇനി എന്ത് വേണം’ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രശംസ.pashanam shaji

ചിത്രത്തിനായി പോലീസ് യൂണിഫോം കൂടെ ഇട്ടതോടെ സാജു ശരിക്കും ഡി ജി പി ആയെന്ന് എല്ലാവരും പ്രശംസിച്ചു. സാജു നവോദയയ്ക്ക് ഡി ജി പി ലോക്‌നാഥ ബെഹ്‌റയുമായുള്ള രൂപസാദൃശ്യം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതാണ്. ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ സംസാര രീതിയും മാനറിസങ്ങളും പഠിച്ച് മിമിക്രി വേദികളില്‍ വരുന്ന അഞ്ച് വര്‍ഷത്തേക്ക് തകര്‍ക്കാനുള്ള തയാറെടുപ്പില്‍ കൂടിയാണ് പാഷാണം ഷാജി എന്നറിയപ്പെടുന്ന സാജു നവോദയ. സാജു അവതരിപ്പിച്ച ഒരു ഹാസ്യ കഥാപാത്രത്തില്‍ നിന്നുമാണ് താരത്തിന് പാഷാണം ഷാജി എന്ന പേര് ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top