കാവ്യയും ദിലീപും റസ്റ്റോറന്റില്‍; തരംഗമായി ലേറ്റസ്റ്റ് ചിത്രങ്ങള്‍

ദിലീപും കാവ്യ മാധവനും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോഴത്തെ സംസാരവിഷയം.വിവാഹത്തോടെ സിനിമയില്‍ നിന്നും ബ്രേക്കെടുത്ത താരത്തിന്റെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ദിലീപിനൊപ്പമുള്ള ലേറ്റസ്റ്റ് ചിത്രമാണ് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. വിവാഹ ശേഷം സിനിമയോട് ബൈ പറയുന്ന പതിവ് ശൈലി തന്നെയാണ് കാവ്യ മാധവനും പിന്തുടര്‍ന്നത്. 2016 നവംബര്‍ 25നായിരുന്നു ഇവരുടെ വിവാഹം. താരത്തിനായി കാത്തിരുന്ന സംവിധായകരുടെ കണക്കുകൂട്ടലുകളെല്ലാം പിഴയ്ക്കുകയായിരുന്നു. വിവാഹ ശേഷം അഭിനയിക്കുമോയെന്ന കാര്യത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും നേരത്തെ പുറത്തുവിട്ടിരുന്നില്ലെങ്കിലും പെട്ടെന്നൊന്നും താരം തിരിച്ചെത്തില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

Top