അനിയത്തിയുടെ പേരിടല്‍ ചടങ്ങില്‍ മീനൂട്ടി എത്തിയത് കണ്ടാല്‍ ഞെട്ടും…

ഒക്ടോബര്‍ പത്തൊന്‍പതിനായിരുന്നു ദിലീപ്-കാവ്യ താരദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. വിജയദശമി ദിനത്തില്‍ മീനാക്ഷിയ്ക്ക് പുതിയൊരു കുഞ്ഞനിയത്തി എത്തിയ കാര്യം ദിലീപായിരുന്നു ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. കുഞ്ഞ് ജനിച്ച് 28-ാം ദിവസം പേരിടല്‍ ചടങ്ങും നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. വിജയദശമി ദിനത്തില്‍ ജനിച്ചതിനാല്‍ ദിലീപ്-കാവ്യ ദമ്പതികളുടെ മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. അവിടെയും എല്ലാവരും അന്വേഷിച്ചിരുന്നത് താരപുത്രി മീനാക്ഷിയെയായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും ചിത്രം വന്നിരുന്നെങ്കിലും മീനാക്ഷിയെ മാത്രം ചിത്രത്തില്‍ കണ്ടിരുന്നില്ല.

ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ അന്വേഷണവും ആരംഭിച്ചിരുന്നു. കാവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പിഎസ് പുറത്ത് വിട്ട ചിത്രത്തിലൂടെയായിരുന്നു ഇക്കാര്യം പുറംലോകം അറിഞ്ഞത്. കാവ്യയ്ക്കും ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു ഉണ്ണി ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷവാനാണെന്നും കാവ്യയ്ക്കും കുടുംബത്തിനും ആശംസകള്‍ അറിയിക്കുന്നതുമായി പറഞ്ഞായിരുന്നു ഉണ്ണി ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ഡോക്ടറാവാന്‍ ചെന്നൈയില്‍ പഠിക്കുന്നതിനാല്‍ മീനൂട്ടി ചടങ്ങില്‍ എത്തിയിരുന്നില്ലേ എന്നും ആരാധകര്‍ ചോദിച്ചിരുന്നു.

എന്നാല്‍ ചടങ്ങില്‍ മീനൂട്ടിയുമുണ്ടായിരുന്നു. കാവ്യയെ പോലെ കേരള സാരിയില്‍ അതീവ സുന്ദരിയായിട്ടായിരുന്നു മീനൂട്ടി എത്തിയിരുന്നത്. മുന്‍പും സാരിയുടുത്ത് നില്‍ക്കുന്ന താരപുത്രിയുടെ ചിത്രങ്ങള്‍ പുറത്ത് വരികയും ആരാധകര്‍ അത് ഏറ്റ് പിടിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണെങ്കിലും മീനാക്ഷി എവിടെ പോയി എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്ന ചിത്രം. വര്‍ഷങ്ങളോളം ഗോസിപ്പു കോളങ്ങളില്‍ കുടങ്ങിയ താരങ്ങളായിരുന്നു ദിലീപും കാവ്യ മാധവനും. ഇരുവരും വിവാഹം കഴിച്ചെന്ന് പലപ്പോഴും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

നടി മഞ്ജു വാര്യരുമായിട്ടുള്ള വിവാഹബന്ധം ദിലീപ് അവസാനിപ്പിച്ചതോടെയാണ് കാവ്യയെ വിവാഹം കഴിക്കാന്‍ ദിലീപ് തീരുമാനിച്ചത്. ഒടുവില്‍ മലയാളക്കരെയെ ഞെട്ടിച്ച് കൊണ്ട് 2016 നവംബര്‍ 25 നായിരുന്നു ദിലീപ്-കാവ്യ മാധവന്‍ വിവാഹം നടന്നത്. ആരെയും അറിയിക്കാതെ രഹസ്യമാക്കി വെച്ചിരുന്ന വിവാഹ വാര്‍ത്ത കേരളത്തെ ഞെട്ടിച്ചിരുന്നു.അച്ഛന്റെ രണ്ടാം വിവാഹമായിരുന്നെങ്കിലും എല്ലാത്തിനും മുന്നില്‍ നിന്നത് മകള്‍ മീനാക്ഷിയായിരുന്നു. കാവ്യയ്‌ക്കൊപ്പം മീനാക്ഷിയെയും ചേര്‍ത്ത് പിടിച്ചായിരുന്നു ദിലീപ് വിവാഹവേദിയിലെത്തിയിരുന്നത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മീനാക്ഷി സിനിമയിലേക്ക് എത്തുമോ എന്നാണ് ആരാധര്‍ കാത്തിരിക്കുന്നത്. എങ്കിലും ഇപ്പോള്‍ ഡോക്ടര്‍ ആവാനുള്ള തയ്യാറെടുപ്പിലാണ് മീനാക്ഷി. ചെന്നൈയിലെ കോളേജിലാണ് താരപുത്രി എംബിബിഎസിന് ചേര്‍ന്നിരിക്കുന്നത്.

Top