ഒന്നുമില്ലായ്മയില്‍ നിന്നും പോറ്റി വളര്‍ത്തിയ അമ്മയുടെ ആ ചോദ്യം ദിലീപിനെ തളര്‍ത്തി.ദിലീപ് പൊട്ടിക്കരഞ്ഞു !ഭക്ഷണം പോലും ഉപേക്ഷിച്ചു..

കൊച്ചി :അമ്മയുടെ ചോദ്യത്തിന് മുൻപിൽ ദിലീപിന് പിടിച്ച് നിൽക്കാനായില്ല. പൊട്ടിക്കരഞ്ഞു !ഭക്ഷണം പോലും ഉപേക്ഷിച്ചു.ഹൈക്കോടതി ജാമ്യം നിഷേധിച്ചപ്പോഴും ദിലീപിന് ഭാവ വ്യത്യാസമുണ്ടായില്ല. വിവരം ജയില്‍ ടിവിയില്‍ കണ്ടതു മുതല്‍ തികഞ്ഞ നിസംഗതയായിരുന്നു ദിലീപിന്. ജയിലിലെ മൂലയില്‍ മിണ്ടാട്ടമില്ലാതെ കുറേ നേരം തനിച്ചിരുന്നു. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ദിലീപ്. ഇക്കാര്യം തടവുകാരോട് പറയുകയും ചെയ്തു. രണ്ട് ദിവസമായി സന്തോഷപൂര്‍വമാണ് എല്ലാവരുമായും ഇടപെട്ടിരുന്നത്. ജാമ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് സഹതടവുകാരോടും ജയില്‍ ജീവനക്കാരോടും പറയുകയും ചെയ്തിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് വിധിച്ചത്. ദിലീപ് കേസിലെ മുഖ്യ സൂത്രധാരനാണെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. ദിലീപിനിനെതിരെ പൊലീസ് ഹാജരാക്കിയ തെളിവുകള്‍ വിശ്വസനീയമാണ്. പ്രതി സമൂഹത്തില്‍ നല്ല സ്വാധീനമുള്ള ആളാണെന്നും അതിനാല്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുമെന്ന പ്രോസിക്യൂഷന്റെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നും കോടതി നീരീക്ഷിച്ചു.dileep_mom_1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിധി വന്ന ശേഷം പേരിന് മാത്രമായിരുന്നു ഭക്ഷണം. തിങ്കളാഴ്ച ഉച്ചയായപ്പോള്‍ സഹോദരന്‍ അനൂപ് എത്തിയിരുന്നു. പത്ത് മിനിട്ടോളം സംസാരിച്ച ശേഷം മടങ്ങി. പിന്നീടാണ് ദിലീപ് അമ്മയെയും മകളെയും ഫോണില്‍ വിളിച്ചത്. അമ്മയോട് സംസാരിച്ചപ്പോള്‍ ദിലീപ് വിങ്ങുകയായിരുന്നു. വയസായ അമ്മ ദയനീയമായി എന്ന് തിരികെ വരുമെന്ന് ചോദിച്ചു. പിന്നെയൊന്നും മിണ്ടാന്‍ ദിലീപിനായില്ല.

കുറേനേരം ഒറ്റയ്ക്കിരുന്നു. പഴയത് പലതും മിന്നല്‍ പിണര്‍ പോലെ ഓര്‍മ്മകളില്‍ ഓടിയൊളിച്ചു. അസുഖ ബാധിതയായ അമ്മയ്ക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു ദിലീപിന്റെ ജയില്‍ വാസം. വളരെ കഷ്ടപ്പെട്ടാണ് ദിലീപ് എന്ന ഗോപാലകൃഷ്ണനെ വളര്‍ത്തിയത്. താന്‍ ഉണ്ടില്ലെങ്കിലും ദിലീപിന് മിമിക്രിക്ക് പോകാനുള്ള കാശ് ഒപ്പിച്ച് കൊടുത്തിരുന്നു. തന്റെ എല്ലാ വളര്‍ച്ചയ്ക്ക് പിന്നിലും അമ്മയാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്.
കഷ്ടപ്പാട് നിറഞ്ഞ ബാല്യത്തിന് ദിലീപ് അമ്മയെ പൊന്നു കൊണ്ട് മൂടി.dileep_mom_2

തന്റെ ജീവിതം മാറി മറിഞ്ഞപ്പോഴും അമ്മയെ ഒപ്പം ചേര്‍ത്ത് നിര്‍ത്തി. താന്‍ കോടീശ്വരനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഒന്നും സമ്പാദിച്ചില്ലെങ്കിലും മകന്റെ സാമിപ്യമാണ് ഏതൊരു അമ്മയും ആഗ്രഹിക്കുന്നത്. താന്‍ എവിടെയാണെന്ന് അമ്മയ്ക്ക് അറിയുമോ എന്തോ. കേള്‍വിക്കുറവുമുണ്ട്. അമ്മയെ വിഷമിപ്പിക്കേണ്ടന്ന് കരുതി കാവ്യയും അനൂപും മീനാക്ഷിയും എല്ലാം അമ്മയറിയാതെ മറച്ചുവച്ചോ എന്തോ… ഈ ഓര്‍മ്മ ദിലീപിനെ തളര്‍ത്തിക്കളഞ്ഞു. പിന്നെ ഒന്നും ഓര്‍ക്കാനായില്ല. എല്ലാം മറന്ന് ദിലീപ് പൊട്ടിക്കരഞ്ഞുപോയി..

Top