നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ മാഡം ആരാണെന്ന് വെളിപ്പെടുത്തി പോലീസ്

ദിലീപിന്‍റെ അറസ്റ്റ്, അതിനോട് അനുബന്ധിച്ച് നടന്ന സംഭവവികാസങ്ങള്‍. മലയാളികളെ മുള്‍മുനയില്‍ നിറുത്തിയ ദിവസങ്ങള്‍. ജനപ്രിയ നായകന്‍റെ മുഖംമൂടി അഴിഞ്ഞു വീണതില്‍ പകച്ച് സിനിമാ ലോകവും ആരാധകരും.

ദിലീപ് അറസ്റ്റില്‍ ആയെങ്കിലും അവശേഷിച്ച ചോദ്യം. ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച മാഡം ആര്? മാഡത്തേയും ദിലീപിനേയും ബന്ധപ്പെടുത്തി നിരവധി കഥകള്‍ പരന്നിരുന്നു. കേസിന് പിന്നിലുള്ള ആ വില്ലന്‍ കഥാപാത്രമായ മാഡത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ദിലീപ് അറസ്റ്റ് വരിച്ചത് എന്നാണ് അഭ്യൂഹം പരന്നത് . ദിലീപുമായി വളരെയേറെ അടുപ്പമുള്ള, എന്നാല്‍ സിനിമയില്‍ ഇപ്പോള്‍ സജീവമല്ലാത്ത ആളാണ് മാഡമെന്നായിരുന്നു ഊഹാപോഹങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്രമിക്കപ്പെട്ട നടിയാണ് ആദ്യമായി കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുടെ സാന്നിധ്യത്തെക്കുറിച്ച് പോലീസിന് മൊഴി നല്‍കിയത്. കാറില്‍ വെച്ച് സുനി ഇത് മാഡം തന്ന ക്വട്ടേഷന്‍ ആണെന്ന് പറഞ്ഞതായി നടി മൊഴി നല്‍കിയിരുന്നു.

ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവനോ, അമ്മ ശ്യാമളയോ ആവാം ഈ മാഡം എന്ന തരത്തിലും കഥകള്‍ പ്രചരിച്ചു. സംശയനിഴലിലുള്ള മലയാളത്തിലെ ഒരു യുവനടിയാകാം ഈ മാഡമെന്നും ആരോപണം ഉയര്‍ന്നു.

എന്നാല്‍ ഇപ്പോള്‍ മാഡം ആരെന്നത് സംബന്ധിച്ച് അന്വേഷണ സംഘം തന്നെ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അങ്ങനെയൊരു മാഡം ഇല്ലെന്ന് പോലീസ് വെളിപ്പെടുത്തിയതായി വാര്‍ത്തകള്‍ വരുന്നു.

മാഡം എന്നത് പള്‍സര്‍ സുനിയുടെ ഭാവനാസൃഷ്ടി മാത്രമാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അന്വേഷണം വഴിതെറ്റിക്കാനാണ് സുനി ഇത്തരമൊരു കഥ ഉണ്ടാക്കിയതാണെന്നാണ് ഇപ്പോള്‍ കരുതുന്നത്. സുഹൃത്തുക്കളില്‍ അടക്കം ഈ മാഡത്തെക്കുറിച്ച് സുനി തെറ്റിദ്ധാരണ ഉണ്ടാക്കിയതാവാം എന്നാണ് പോലീസ് പറയുന്നത്.

Top