ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഇതോടെ മൂന്നു ദിവസം കൂടി താരത്തിന് ആലുവ സബ് ജയിലില്‍ കഴിയേണ്ടിവരും. ഇന്നു രാവിലെയാണ് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ രാംകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇന്നു തന്നെ ഹര്‍ജി പരിഗണക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.

നേരത്തേ ജാമ്യത്തിനായി ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് താരത്തെ ശനിയാഴ്ച വീണ്ടും ആലുവ സബ് ജയിലിലേക്ക് മാറ്റിയത്. തുടര്‍ന്ന് പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top