നമ്പർ 523;ജനപ്രിയ നടനെ കാണാൻ ജയിലിൽ സഹതടവുകാരുടെ തിരക്ക്; പിടിച്ചുപറിക്കാര്‍ക്കൊപ്പം സ്പെഷ്യല്‍ സെല്‍ ഇല്ലാതെ താരം

ദിലീപ് ഇനി കഴിയേണ്ടത് പിടിച്ചുപറിക്കാർക്കൊപ്പം. അഞ്ച് പേർക്കൊപ്പമാണ് ദിലീപ് സെല്ലിൽ കഴിയുന്നത്. രാവിലെ ജയിലിലെ പ്രഭാത ഭക്ഷണമായ ഉപ്പുമാവും പഴവും കഴിച്ചാണ് ദിലീപ് വിശപ്പടക്കിയത്. മറ്റു തടവുകാർക്കൊപ്പമാണ് ദിലീപ് ഭക്ഷണം കഴിച്ചതെങ്കിലും ആരോടും മിണ്ടിയില്ല. തുടർന്ന് സെല്ലിനുള്ളിലെത്തിയ ദിലീപ് ആരോടും മിണ്ടാതെ തലകുനിച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
മോഷണക്കേസിലെ പ്രതികളെ പാർപ്പിച്ചിരിക്കുന്ന സെല്ലാണ് ഇപ്പോൾ ദിലീപിന് നൽകിയിരിക്കുന്നത്.

പ്രത്യേക സൗകര്യമുള്ള സെൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നൽകിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. നടൻ ദിലീപ് ഇനി ആലുവ സബ് ജയിലിലെ 523ാം നമ്പർ റിമാൻഡ് തടവുകാരനാണ്. രാവിലെ 7.40ഓടെ ആലുവ സബ് ജയിലിലെത്തിച്ച ദിലീപിനെ കനത്ത പോലീസ് കാവലിലാണ് ജയിലിനകത്തേക്ക് കയറ്റിയത്. തുടർന്ന് ജയിലിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ദിലീപിനെ സെല്ലിലേക്ക് മാറ്റി. ജയിലിനുള്ളിൽ ദിലീപിന് പ്രത്യേക പരിഗണനകളുമൊന്നുമില്ല. റിമാൻഡ് തടവുകാരനായതിനാൽ ദിലീപിന് സാധാരണ വസ്ത്രം ധരിക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മജിസ്ട്രേറ്റിനോട് തന്നെ ജയിലിലേക്ക് അയക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിച്ചില്ല. സഹോദരൻ അനൂപിനെ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞാണ് ദിലീപ് ജയിലിലേക്ക പോയത്. പ്രത്യേക സൗകര്യങ്ങൾ ഉള്ള സെൽ ദിലീപിന് നൽകുമെന്നായിരുന്നു ആദ്യം കേട്ടത്.

Top