ദീപാവലിക്ക് ലെഹങ്കയ്ക്കൊപ്പം ബ്രാ ധരിച്ചെത്തിയ ദിഷ പട്ടാണിയോട് ആരാധകന്‍ പറഞ്ഞത്…

മുംബൈ: നാടെങ്ങും ദീപാവലി ആഘോഷിച്ചതിന്റെ ആലസ്യത്തിലാണ്. സിനിമാ ലോകവും ഇന്നലെ ഗംഭീരമായി ദീപാവലി ആഘോഷിച്ചു. അതിന്റെ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍മീഡിയ. ബോളിവുഡ് നടി ദിഷ പട്ടാണിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലഹങ്കയ്ക്കൊപ്പം ബ്രോ ധരിച്ചുകൊണ്ടുള്ള ചിത്രമാണ് ദിഷ കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

disha

മനോഹരമായ ലെഹങ്കയ്ക്കൊപ്പം കാല്‍വിന്‍ ക്ലെയ്ന്‍ഡ ബ്രാ ധരിച്ചുകൊണ്ടുള്ള ദിഷയുടെ ചിത്രമാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. ദിഷ പട്ടാണിയുടെ ചിത്രങ്ങള്‍ക്ക് താഴെ ചീത്തവിളിയും അധിക്ഷേപവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇത്തരം വസ്ത്രം ധരിച്ച് ആരാണ് ദീപാവലി ആഘോഷിക്കുക എന്നാണ് ചിലരുടെ ചോദ്യം. എന്നാല്‍ ചിലര്‍ ചിത്രത്തെ അസംബന്ധമായാണ് കണക്കാക്കുന്നത്. ദീപാവലിക്കെങ്കിലും ഇത്തരം വസ്ത്രം ധരിക്കാതിരുന്നൂടെ എന്നാണ് ഒരു കമന്റ്. ദീപാവലിക്ക് എങ്കിലും നിങ്ങളുടെ ബ്രാ പരസ്യം ചെയ്യാതെയിരുന്നൂടെ എന്നാണ് ചിലര്‍ പറയുന്നത്.
കാല്‍വിന്‍ ക്ലെയിന്‍ ഇന്ത്യയുടെ മോഡലാണ് ദിഷ പട്ടാണി. ഇതിന്റെ ഭാഗമായാണ് വ്യത്യസ്ത ഗെറ്റപ്പില്‍ താരം എത്തിയത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ചീത്തവിളിയും കൂടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയുടെ വായടപ്പിക്കാന്‍ കഴിയാത്തതുകൊണ്ട് തന്റെ ഫോട്ടോയുടെ കമന്റ് ബോക്സ് എടുത്തുമാറ്റിയിരിക്കുകയാണ് ദിഷ.

Latest
Widgets Magazine