തെരുവുനായ ലൈംഗികാവയവം കടിച്ചെടുത്തു: യുവാവ് ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ

കോട്ടയം: തെരുവുനായ ജനനേന്ദ്രിയം കടിച്ചു പറിച്ചു കോട്ടയം മെഡിക്കൽ
കോളജിൽ പ്രവേശിപ്പിക്കപ്പെട്ട വെങ്കിടശ്വേരന്റെ ആരോഗ്യനില ഗുരുതരമായി
തുടരുകയാണ്. പുലർച്ചെ രണ്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളെ
ഉടൻ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയമാക്കും. ഇയാളെ വാർഡിലേക്കു
മാറ്റിയെങ്കിലും ബോധം തെളിഞ്ഞിട്ടില്ല.  ബന്ധുക്കൾ എത്തിയാൽ ഉടൻ തന്നെ
ശസ്ത്രക്രിയ നടത്തുമെന്നു ആശുപത്രി അധികൃതർ പറഞ്ഞു.  ഇയാൾക്കൊപ്പം
കാലിലും കൈയ്ക്കും കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഡേവിഡിനു
സാരമായ പരിക്കുകൾ മാത്രമേയുള്ളു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top