മിക്കപ്പോഴും നായകള്‍ക്ക് പറ്റുന്ന ഒരു അബദ്ധമാണ് കലത്തിലോ കുടത്തിലോ തലയിട്ട് കുടുങ്ങിപോകല്‍. പിന്നെ ഒന്നും കാണാതെ അങ്ങോട്ടും ഇങ്ങോട്ടും പരിഭ്രാന്തിയോടെ ഓടുന്നതും കാണാം. ഏറെ കഷ്ടപ്പെട്ടതിന് ശേഷം ചിലപ്പോള്‍ സ്വയം ഊരിയെടുക്കും അല്ലെങ്കില്‍ ആരെങ്കിലും സഹായിക്കും. ഇപ്പോഴിതാ ബംഗളൂരുവിലും സമാനമായ സംഭവം. ഒരു തെരുവ് നായയാണ് പ്ലാസ്റ്റിക് കുടത്തില്‍ കുടുങ്ങി പോയത്. നായയെ രക്ഷിക്കാനെത്തിയതാകട്ടെ പതിനഞ്ച് പോലീസുകാരും. നായയെ രക്ഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതാകട്ടേ ബംഗളൂരുവിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ അഭിഷേക് ഗോയലാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പുറത്തുവിട്ടത്. രക്ഷപ്പെട്ട നായ ഓടിപ്പോയെന്നും അദ്ദേഹം കുറിച്ചു. എന്തായാലും പൊലീസിന്റെ നടപടിയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി.
Tags: dog head inside the pot


