സിഗരറ്റ് കുറ്റികള്‍ റോഡിലേയ്ക്ക് വലിച്ചെറിയുന്നവര്‍ക്ക് പിഴ വരുന്നു; ട്രാഫിക് നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി 1000 ദിര്‍ഹം പിഴയൊടുക്കണം

അബുദാബി: വാഹനങ്ങളില്‍ നിന്നും സിഗരറ്റ് കുറ്റികള്‍ പുറത്തേക്കെറിയുന്നവര്‍ക്ക് ആയിരം ദിര്‍ഹം പിഴ ചുമത്തി അധികൃതര്‍. പരിസ്ഥിതിക്ക് പരുക്കേല്‍പ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ക്ക് ശിക്ഷ കടുത്തതാക്കുകയാണ് ആഭ്യന്തര മന്ത്രാലം.

വാഹനത്തിന്റെ ഗ്ലാസ്സ് താഴ്ത്തി ചവറുകള്‍ പുറത്തേക്കിടുന്നവര്‍ക്കും പുകവലിച്ചു സിഗരറ്റ് കുറ്റികള്‍ അലക്ഷ്യമായി എറിയുന്നവര്‍ക്കും നിയമത്തിന്റെ പിടിവീഴും. ഇത്തരക്കാരുടെ ഡ്രൈവിങ് ലൈസന്‍സില്‍ ആറു ബ്ലാക്ക് മാര്‍ക്ക് പതിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ഗതാഗത വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ജൂണ്‍ പതിനഞ്ചു മുതല്‍ നിലവില്‍ വരുന്ന പരിഷ്‌കരിച്ച ട്രാഫിക് നിയമത്തില്‍ ഇത് വ്യക്തമാണെന്ന് അധികൃതര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിഗരറ്റ് വലിച്ചു ശേഷിപ്പ് പുറത്തേക്ക് എറിയുക മാത്രമല്ല വാഹനത്തിനുള്ളിലെ ആഷ്ട്രേ റോഡിലേക്ക് തട്ടിയാണ് ഡ്രൈവര്‍മാര്‍ കാലിയാക്കുന്നതെന്നും കണ്ടെത്തിയിരുന്നു. കൂടാതെ പുകക്കുഴലിലെ അവശിഷ്ടങ്ങളും വാഹനം ഓടിച്ചും പാര്‍ക്ക് ചെയ്തും പുറത്തേക്ക് തട്ടുന്നത് ശീലമാക്കിയവരും വിരളമല്ല. ഇത്തരം പെരുമാറ്റങ്ങള്‍ക്ക് പൊലീസ് നിരവധി ഡ്രൈവര്‍മാര്‍ക്ക് നേരത്തെ പിഴ ചുമത്തിയിട്ടുണ്ട്. ട്രാഫിക് സിഗ്‌നലുകളിലെ അല്‍പസമയ കാത്തിരിപ്പ് വാഹനവും പുകക്കുഴലുകളും ശുചീകരിക്കാനുള്ള അവസരമായി കണ്ടവരും പൊലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ കുടുങ്ങി പിഴയൊടുക്കേണ്ടി വന്നതായി അധികൃതര്‍ വെളിപ്പടുത്തി.

വാഹനത്തിലുള്ള കുട്ടികളോ സഹയാത്രികരോ ചവറുകള്‍ പുറത്തേക്കിട്ടാലും പിഴവീഴുന്നത് വാഹനം ഓടിക്കുന്ന വ്യക്തിക്കായിരിക്കും. വാഹനത്തിന്റെ ഉത്തരവാദിത്വമുള്ള മുഖ്യവ്യക്തി ഡ്രൈവര്‍ ആയിരിക്കുമെന്ന് നിയമം നിഷ്‌കര്ഷിക്കുന്നതിനാലാണ് പിഴയും ബ്ലാക്മാര്‍ക്കും വാഹനം ഓടിച്ചവരുടെ പേരില്‍ ആക്കിയതെന്നാണ് ആഭ്യന്തര മന്ത്രാലയ വിശദീകരണം.

പരിസ്ഥിതിക്ക് പോറല്‍ ഏല്‍പ്പിക്കുന്ന തരത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കനത്ത ശിക്ഷയാണ് പുതിയ ട്രാഫിക് നിയമ ഭേദഗതിയിലുള്ളതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വകുപ്പ് മേധാവി ബ്രിഗേ. ഗൈഥ് ഹസന്‍ അലസആബി പറഞ്ഞു. വാഹനത്തില്‍ നിന്നും പരിധിയിലധികം പുക പ്രവഹിക്കുന്നതും പിഴകിട്ടാനുള്ള കാരണമാണ്. വാഹനത്തിന്റെ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കാത്തത് മൂലമുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പിഴശിക്ഷ പുതിയ ട്രാഫിക് നിയമത്തിലുണ്ട്.

Top