പാകിസ്ഥാൻ വെടിനിർത്തൽ വീണ്ടും ലംഘിച്ചു..സാംബയിൽ ഡ്രോൺ കണ്ടെത്തി, നിരീക്ഷണം ശക്തമാക്കി സേന. ഡ്രോൺ ആക്രമണശ്രമം തകർത്ത് ഇന്ത്യ.അമൃത്‌സറിലേക്കുള്ള വിമാനം തിരിച്ചുവിട്ടു

ദില്ലി: വീണ്ടും പ്രകോപനം .ജമ്മു കശ്മീരിലെ സാംബയിൽ കുറച്ച് പാക് ഡ്രോണുകൾ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണ ശ്രമം. ജമ്മുവിലെ സാംബ മേഖലയിൽ വീണ്ടും ഡ്രോൺ ആക്രമണം. ‌സാംബയിൽ 10 മുതൽ 12 ഡ്രോണുകൾ വരെ ഇന്ത്യയെ ലക്ഷ്യംവച്ചെത്തി എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

അതിർത്തി കടന്നെത്തിയ ഡ്രോണുകളെ ഇന്ത്യൻ സൈന്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. അതിനുശേഷം പിന്നീടു ഡ്രോണുകൾ എത്തിയിട്ടില്ലെന്നാണ് സൈന്യം നൽകുന്ന വിവരം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൈന്യം വ്യക്തമാക്കി. പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിൽ ദൗസ്യ, മുഖേരിയാൻ മേഖലകളിൽ വീടുകളിലെ ലൈറ്റ് അണച്ച് ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചത് മുൻകരുതൽ എന്ന നിലയിലാണെന്ന് ജില്ലാ അധികൃതർ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഞ്ചാബിലെ അമൃത്‌സറിലും ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ചു. അമൃത്‌സർ, ഹോഷിയാർപൂർ, ജമ്മു കശ്മീരിലെ ജമ്മു, രജൗരി, സാംബ എന്നിവിടങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യം പുറത്തുവന്നു. ദില്ലിയിൽ നിന്ന് അമൃത്‌സറിലേക്ക് വന്ന വിമാനം പഞ്ചാബിൻ്റെ ആകാശത്ത് വച്ച് തിരികെ ദില്ലിക്ക് പോയി. ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതോടെയായിരുന്നു ഇത്.

ഇന്ത്യാ – പാക് വെടിനിർത്തലുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള സംഭാഷണത്തിൽ വ്യാപാരത്തെക്കുറിച്ച് പരാമർശമുണ്ടായില്ലെന്നാണ് ഇതിനിടയിൽ കേന്ദ്ര സർക്കാർ പറയുന്നത്. ഇപ്പോൾ വെടിനിർത്തലിലെത്തിയില്ലെങ്കിൽ വ്യാപാരം നിർത്തുമെന്ന് ഇരുരാജ്യങ്ങളോടും പറഞ്ഞെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസുമായി വിദേശകാര്യമന്ത്രി നടത്തിയ ചർച്ചകളിൽ വ്യാപാരത്തെക്കുറിച്ച് ഒരു പരാമർശവുമുണ്ടായില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

അതേസമയം ആക്രമണം തുടരുന്ന പാകിസ്ഥാനോട് എന്ത് നിലപാടായിരിക്കും ഇന്ത്യ സ്വീകരിക്കുകയെന്ന് വ്യക്തമല്ല. വളരെ കുറച്ച് ഡ്രോണുകൾ മാത്രമാണ് എത്തിയതെന്നാണ് ഇന്ത്യൻ സൈനിക വക്താവ് പ്രതികരിക്കുന്നത്. ഇതുവരെ വന്ന എല്ലാ ഡ്രോണുകളും ഇന്ത്യ തകർത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി സമാധാനത്തിലേക്ക് എത്തിയ ജമ്മു കശ്മീർ മേഖല വീണ്ടും ഏറ്റുമുട്ടലിലേക്ക് നീങ്ങുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

Top