പാലാക്കാരന്‍ അച്ചായനായി ദുല്‍ഖര്‍ സല്‍മ്മാന്‍ എത്തുന്നു; ചിത്രീകരണം കോട്ടയത്ത്

അമല്‍നീരദ് ഒരുക്കുന്ന കുടുംബ ചിത്രത്തില്‍ പാലാക്കാരന്‍ അച്ചായനായി ദുല്‍ഖര്‍ എത്തുന്നു. കോട്ടയത്തും ഭരണങ്ങാനത്തും ചിത്രീകരണം പുരോഗമിക്കുന്നു. മധ്യതിരുവതാംകൂര്‍ ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. തന്റെ നാലാമത്തെ നിര്‍മ്മാണ സംരംഭം എന്ന നിലയില്‍ പ്രൊഡക്ഷന്‍ നമ്പര്‍ ഫോര്‍ എന്നായിരിക്കും തത്കാലം ചിത്രം അറിയപ്പെടുകയെന്ന് അമല്‍നീരദ് പറഞ്ഞു. ബാച്ചിലര്‍ പാര്‍ട്ടി, അഞ്ചു സുന്ദരികള്‍, ഇയ്യോബിന്റെ പുസ്തകം എന്നിവയാണ് ഇതിനു മുമ്പ് അമല്‍നീരദ് നിര്‍മ്മിച്ച ചിത്രങ്ങള്‍.13043409_728371053969298_249193172803825112_n

നായകനായ ദുല്‍ഖറിന്റെ ഇതുവരെ കാണാത്ത വേഷമാണ് ചിത്രത്തിലേത്. ഷിബിന്‍ ഫ്രാന്‍സിസ് ഒരുക്കുന്ന തിരക്കഥയിലാണ് ഇത്തവണ അമല്‍ നീരദ് സിനിമയൊരുക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. രണദിവെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അനു ഇമ്മാനുവലാണ് ചിത്രത്തിന്റെ ദുല്‍ഖറിന്റെ നായിക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top