ഏദൻ വിമാനത്താവളത്തിൽ ഭീകരാക്രണം; 22 പേര്‍ കൊല്ലപ്പെട്ടു, 50 പേര്‍ക്ക് പരിക്ക്.

യെമനിലെ ഏദൻ വിമാനത്താവളത്തിൽ ഭീകരാക്രമണം. സ്‌ഫോടനത്തിലും വെടിവെയ്പ്പിലുമായി 22 പേർ കൊല്ലപ്പെട്ടു. 50 ഓളം പേർക്ക് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം.പുതിയ പ്രധാനമന്ത്രി മയീൻ അബ്ദുൾ മാലിക്കും മറ്റ് ക്യാബിനറ്റ് അംഗങ്ങളും അടങ്ങിയ വിമാനം ഏദനിലെത്തിയപ്പോഴായിരുന്നു വിമാനത്താവളത്തിൽ സ്‌ഫോടനം ഉണ്ടായത്. എല്ലാവരെയും ഉടനെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ താനും കൂടെയുള്ള അംഗങ്ങളും സുരക്ഷിതരാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

വിമാനത്താവളത്തിൽ നിന്നും മൂന്ന് മോർട്ടാർ ഷെല്ലുകൾ സുരക്ഷാ സേന കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സൗദിയുടെ പിന്തുണയോടെയാണ് പുതിയ സർക്കാർ അധികാരമേറ്റത്. ഇതിനെതിരെ ഹൂദികൾ രംഗത്ത് വന്നിരുന്നു.ഇറാന്‍ പിന്തുണയുള്ള ഹൂഥി വിമതരാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് വാര്‍ത്താ പ്രക്ഷേപണ മന്ത്രി മുഅമ്മര്‍ അല്‍ എറിയാനി കുറ്റപ്പെടുത്തി. സര്‍ക്കാരിലെ എല്ലാ അംഗങ്ങളും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂഥികള്‍ നിഷേധിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top