യെമനില്‍ ആശുപത്രിക്കുനേരെ വ്യോമാക്രമണം; കുട്ടികളടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു

യെമനില്‍ ആശുപത്രിക്കുനേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ നാലുപേര്‍ കുട്ടികളാണ്. സാദാ നഗരത്തില്‍നിന്നും 60 കിലോമീറ്റര്‍ മാറി കിതാഫ് ആശുപത്രിക്കുനേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.സേവ് ദ ചില്‍ഡ്രന്‍ എന്ന മനുഷ്യാവകാശ സംഘടനയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ആശുപത്രിക്ക് സമീപം 50 മീറ്റര്‍ അകലെയാണ് മിസൈല്‍ പതിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആശുപത്രി തുറന്ന് അരമണിക്കൂറിന് ശേഷമാണ് ആക്രമണം ഉണ്ടായത്. അതിനാല്‍ത്തന്നെ ആശുപത്രിയിലേക്ക് ആളുകള്‍ എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇത് മരണ സംഖ്യ കുറച്ചു.ഹൂതി വിമതരെ ലക്ഷ്യംവെച്ച് സൗദി സഖ്യസേന നടത്തിയ ആക്രമണമാണിതെന്നും ആരോപണം ഉയരുന്നുണ്ട്. സൗദി ഇതിനോട് പ്രതികരിച്ചിട്ടില്ല.

Top