കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തോല്‍ക്കുന്ന സീറ്റിലേക്ക് സ്ഥാനാര്‍ത്ഥി മോഹികളുടെ പിടി വലി തുടങ്ങി.

കൊച്ചി:സാധാരണ ജയിക്കുന്ന മണ്ഡലങ്ങള്‍ പിടിക്കാന്‍ എല്ലാ പാര്‍ട്ടികളിലും സ്ഥാനാര്‍ത്ഥി മോഹികള്‍ പിടിവലിയായിരിക്കും.വിപ്ലവ പാര്‍ട്ടിയായ സിപിഎമ്മിലും,കേഡര്‍ എന്ന് അവകാശപ്പെടുന്ന തീവ്ര വലതുപക്ഷ ആശയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബിജെപിയിലും ഈ സ്ഥാന മോഹികള്‍ക്ക് യാതൊരു കുറവുമില്ല.എന്നാല്‍ തോല്‍ക്കുന്ന സീറ്റിന് വേണ്ടി ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തകരും നേതാക്കളും പിടിവലി കൂടുമെന്ന് ആരെങ്കിലും വിചാരികുമോ?.അതെ കോണ്‍ഗ്രസ്സ് അവിടേയും വ്യത്യസ്തമാണ്.നല്ല ജനാധിപത്യമുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ ജയികുന്ന സീറ്റിനേക്കാള്‍ കൂടുതല്‍ ആളുകള്‍ തോല്‍ക്കുന്ന സീറ്റിലേക്കാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സിപിഎമ്മിന്റെ ഉറച്ച കോട്ടകളില്‍ പോലും വന്‍തമ്മിലടിയാണ് കോണ്‍ഗ്രസ്സ് സ്ഥാനര്‍ത്ഥി മോഹികള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്.congress-flags-logo

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എഐസിസിയുടേയും,കെപിസിസിയുടേയും ഫണ്ട് കിട്ടുമെന്നത് തന്നെയാണ് സീറ്റുകളിലേക്ക് ഇങ്ങനെ ആളുകല്‍ തള്ളിക്കയറാന്‍ കാരണം.പ്രചരണത്തിനും മറ്റുമായി ഏതാണ്ട് അന്‍പത് ലക്ഷത്തോളം രൂപയാണ് ഹൈക്കമാന്റും,സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വവും ഓരോ മണ്ഡലങ്ങളിലേക്കും നല്‍കുന്നത്.(കണക്ക് കൂടാനേ വകയുള്ളൂ).

 

ഈ ഫണ്ട്വരുന്നത് ഓരോ മണ്ഡലങ്ങളിലും ആരാണോ സ്ഥാനാര്‍ത്ഥി ആവരുടെ പേരിലാണ്.ഇത് കൂടാതെ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരിലും പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സ് പിരിച്ചെടുക്കുന്നത് ലക്ഷങ്ങളാണ്.ഇതിന്റെ ഒരു പങ്ക് അടിച്ചെടുക്കാമെന്ന് തന്നെയാണ് തോല്‍ക്കുന്ന സീറ്റിലേക്ക് പോലും ഇത്ര കണ്ട് പിടിവലി നടക്കാന്‍ കാരണമായിരിക്കുന്നത്.കെപിസിസിയുടെ പ്രധാന ദാരവാഹിയായ എ ഗ്രൂപ്പ് നേതാവ് മത്സരിച്ച കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുതലാണ് തോല്‍ക്കുന്ന സീറ്റ് അടിച്ചെടുക്കുക എന്ന പ്രവണത കണ്ടു തുടങ്ങിയതെന്നാണ് കോണ്‍ഗ്രസ്സില്‍ അടക്കം പറച്ചില്‍.

 

ഭൂരിഭാഗവും യൂത്ത് നേതാക്കളാണ് തോല്‍ക്കുന്ന സീറ്റുകള്‍ക്കായി ഗ്രൂപ്പ് ഭേതമന്യേ രംഗത്തുള്ളത്.മുന്‍പ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച യൂത്ത് നേതാവിന് കൈവന്ന സൗഭാഗ്യമാണത്രെ അവരും ഈ വഴി എത്താന്‍ കാരണം.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച എ ഗ്രൂപ്പ് നേതാവ് പാര്‍ട്ടി കൊടുത്ത ഫണ്ടിന്റെ 60% പോലും ചിലവഴിച്ചില്ലെന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്ന് കേട്ടിരുന്നു.

 

പാലക്കാട് ജില്ലയില്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിച്ച കെപിസിസി നേതാവ് തോല്‍ക്കാനായി എതിര്‍ സ്ഥാനാര്‍ത്ഥിയില്‍ നിന്ന് പണം വാങ്ങിയെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.സാഹചര്യം ഇങ്ങനെയൊക്കെയാണെന്നിരിക്കെയാണ് ഗാന്ധിയുടെ അഭിനവ ശിഷ്യന്മാര്‍ തോല്‍ക്കുന്ന മണ്ഡലങ്ങളിലേക്ക് മരുപച്ചതേടി അലയുന്നത്.എല്ലാം അവരുടെ ഗുരുവിന് വേണ്ടിയാണല്ലോ?ഗാന്ധിക്ക് വേണ്ടി മാത്രം.

Top