നാട്ടിലിറങ്ങിയ കാട്ടാന അഞ്ചുപേരെ കൊന്നു; യുവാവിനെ പൊക്കി ചുഴറ്റിയെറിഞ്ഞു; ഒരു ഗ്രാമത്തെ യുദ്ധക്കളമാക്കിയ ആനയുടെ താണ്ഡവം വീഡിയോകാണാം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് ദാരണമായി കൊല്ലപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നു. അഞ്ച് ഗ്രാമീണരാണ് മണിക്കൂറുകളുടെ ഇടവേളയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ദാമോദര്‍ നദി നീന്തിക്കടന്ന കൊമ്പനും പിടിയാനയും രണ്ട് ആനക്കുട്ടികളുമാണ് ബര്‍ദാനിലെ ഗ്രാമങ്ങളില്‍ പേടിസ്വപ്‌നം സമ്മാനിച്ചത്. കൊലമ്പനായ ആന യുവാവിനെ തുമ്പിക്കൈയില്‍ പൊട്ടിയെടുത്ത് നിലത്തടിച്ചു കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഞായറാഴ്ച പകലും കൃഷിയിടത്തില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം വ്യാപകമായി വിളകള്‍ നശിപ്പിച്ചു. വിവിധസ്ഥലങ്ങളില്‍ ആനക്കൂട്ടത്തിനു മുന്നില്‍ അകപ്പെട്ടവരാണു കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തില്‍ ഇതുവരെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞ ഒരാള്‍ ഇന്നലെ രാവിലെയാണു മരിച്ചത്. പ്രകാശ് ബോയ്‌റ എന്ന നാല്‍പ്പതുകാരനെയാണ് ആന തുമ്പിക്കയില്‍ ചുഴറ്റിയെടുത്ത് നിലത്തടിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വളരെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ കാലില്‍ചുറ്റിയെടുത്ത് നിലത്തെറിയുകയാണ് ആന. കൃഷിയിടത്തില്‍ വച്ചായിരുന്നു യുവാവിനെ ആന ആക്രമിച്ചത്. സാരമായി പരിക്കേറ്റ ബോയ്‌റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രകിഷിക്കാന്‍ സാധിച്ചില്ല.

കാട്ടാനകളുടെ വിളയാട്ടമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊമ്പനെ മയക്കുവെടിവച്ചു വീഴ്ത്തിയെങ്കിലും പിടിയാനയെയും ആനക്കുട്ടികളെയും കിട്ടിയില്ല. വന്‍പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മനുഷ്യരെ കൊല്ലുന്ന ആനകളെ വെടിവച്ചുകൊല്ലാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയാനയും കുട്ടികളും വീണ്ടും ഗ്രാമത്തിലേക്കിറങ്ങാതെ വനത്തിലേക്കു മടക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമംതുടങ്ങിയിട്ടുണ്ട്

https://youtu.be/MwD462HecRM

Top